| Thursday, 14th September 2023, 9:09 pm

അശുദ്ധിയാരോപിച്ച് സ്ത്രീകളെ അകറ്റിയ ചരിത്രം അവസാനിക്കുന്നു; തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിമാരാകാന്‍ മൂന്ന് വനിതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ലിംഗസമത്വത്തില്‍ പുതിയ ചരിത്രം കുറിച്ച് തമിഴ്‌നാട്. സംസ്ഥാനത്ത് മൂന്ന് യുവതികള്‍ ക്ഷേത്ര പൂജാരിമാരാകാനുള്ള പരിശീലനം പൂര്‍ത്തിയാക്കി. പൂജാരിമാര്‍ക്ക് പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയിലൂടെയാണ് എസ്. കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നിവര്‍ക്ക് അവസരമൊരുങ്ങിയത്. സംസ്ഥാനത്ത് ക്ഷേത്ര പുരോഹിതരാകാനുള്ള പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതകളാണിവര്‍.

പൂജാരിമാര്‍ വ്യാഴാഴ്ച മന്ത്രി പി.കെ. ശേഖര്‍ ബാബുവില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.അശുദ്ധി ആരോപിച്ച് സ്ത്രീകളെ അകറ്റിനിര്‍ത്തിയ ചരിത്രം അവസാനിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

‘സമത്വത്തിന്റെ പുതു യുഗത്തിലേക്കുള്ള തുടക്കം. പൈലറ്റുമാരായും ബഹിരാകാശ യാത്രികരായും സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ക്ഷേത്ര പൂജാരിമാരുടെ റോളില്‍ നിന്ന് അവരെ തടഞ്ഞു, ഇവരെ അശുദ്ധരായി കണക്കാക്കപ്പെടുന്നു. ഒടുവില്‍ മാറ്റം വന്നിരിക്കുന്നു,’ എം.കെ. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

Content Highlight:  Three women to become temple priests in Tamil Nadu

We use cookies to give you the best possible experience. Learn more