കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്കുള്ള സ്ഥിരം ക്ഷണിതാക്കളായി മൂന്ന് വനിതകള്‍. സുഹറ മമ്പാട്, അഡ്വ. കുല്‍സു, അഡ്വ. നൂര്‍ബീന റഷീദ് എന്നിവരാണ് സെക്രട്ടേറിയേറ്റ് അംഗങ്ങളെ കൂടാതെയുള്ള ഏഴ് സ്ഥിരം ക്ഷണിതാക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ 31 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരു വനിതപോലുമില്ല.
സുഹ്‌റ മമ്പാട് നലവില്‍ വനിതാ ലീഗ് ദേശീയ പ്രിസിഡന്റും അഡ്വ.പി.കെ. നൂര്‍ബീന റഷീദ്
ദേശീയ ജനറല്‍ സെക്രട്ടറുമാണ്. വനിതാ ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഡ്വ. പി കുല്‍സു. ഏഴ് സ്ഥിരം ക്ഷണിതാക്കളാണ് പുതിയ കമ്മിറ്റിക്കുള്ളത്. അഹമ്മദ്കുട്ടി ഉണ്ണിക്കുളം, അഡ്വ. റഹ്‌മത്തുല്ല, പി.കെ. ഫിറോസ്, പി.കെ, നവാസ് എന്നിവരാണ് മറ്റുള്ള സ്ഥിരം ക്ഷണിതാക്കള്‍.
അതേസമയം, നേരത്തെ ഉന്നതാധികാരി സമിതി ആയിരുന്നു ലീഗിന്റെ സംസ്ഥാനത്തെ ഉന്നത ബോഡി. പാര്‍ട്ടി ഭരണഘടനാ പ്രകാരമാണ് ഇത്തവണ സെക്രട്ടേറിയറ്റ് രൂപീകരിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
31 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, അബ്ദുസ്സമദ് സമദാനി, കെ.പി.എ. മജീദ്, എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, സി. ശ്യാംസുന്ദര്‍, പി.കെ അബ്ദുറബ്ബ്, ടി എ അഹമ്മദ് കബീര്‍ തുടങ്ങിയവരും സെക്രട്ടറിയറ്റ് അംഗങ്ങളാണ്.