തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന് നേരെ കൊടും ക്രൂരത. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചു. മറ്റ് ആയമാർ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെയാണ് മുറിവേൽപ്പിച്ച വിവരം അറിഞ്ഞത്.
അതിക്രമത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മൂന്ന് ആയമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് ആയമാര്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു.
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു രീതിയിലുമുള്ള വിട്ടുവീഴ്ചയില്ലെന്നും അതുകൊണ്ടാണ് നിയമനടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ ആരോഗ്യനില തൃപ്തികരമാണെന്നും അരുണ്‍ ഗോപി അറിയിച്ചു.