| Saturday, 29th September 2018, 10:40 am

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരില്‍ അധികവും ഇന്ത്യക്കാര്‍; എണ്ണത്തില്‍ മൂന്നു മടങ്ങിലധികം വര്‍ദ്ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി കടന്നെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും വലിയ അനധികൃത കുടിയേറ്റക്കാരുടെ സംഘമായി ഇതോടെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ മാറിയിരിക്കുകയാണ്. മൂന്നു മടങ്ങിലധികമാണ് എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ്.

അമേരിക്കന്‍ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് പുതിയ വെളിപ്പെടുത്തല്‍. കള്ളക്കടത്തു സംഘങ്ങള്‍ക്ക് ഇരുപത്തയ്യായിരം മുതല്‍ അമ്പതിനായിരം ഡോളര്‍ വരെ നല്‍കിയാണ് ഇന്ത്യന്‍ സംഘം യു.എസ്. – മെക്‌സിക്കോ അതിര്‍ത്തി കടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Also Read: ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്ക്; പണി കിട്ടിയവരില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും

തങ്ങള്‍ ഉപദ്രവിക്കപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടി അഭയത്തിനപേക്ഷിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ളവരെന്നും അധികൃതര്‍ പറയുന്നു. ഇത്തരം വ്യാജ പരാതികള്‍ ധാരാളം കുമിഞ്ഞു കൂടുകയും യഥാര്‍ത്ഥത്തില്‍ ശ്രദ്ധയര്‍ഹിക്കുന്ന കേസുകള്‍ പരിഗണിക്കപ്പെടാതെ പോകാന്‍ കാരണമാകുകയും ചെയ്യുമെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്.

ഈ വര്‍ഷം അമേരിക്കയില്‍ അനധികൃതമായി കടന്ന ഇന്ത്യക്കാരില്‍ നാലായിരം പേര്‍ മെക്‌സിക്കാലിയിലെ മൂന്നു മൈല്‍ നീളമുള്ള അതിര്‍ത്തി വേലി കടന്നാണെത്തിയത്. അമേരിക്കയിലേക്കു കടക്കാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗമായാണ് മെക്‌സിക്കലി എന്നാണ് കരുതപ്പെടുന്നത്.

We use cookies to give you the best possible experience. Learn more