| Wednesday, 6th December 2017, 8:27 pm

'ആ മൂന്നാമത്തെ സൂപ്പര്‍ താരം കോഹ്‌ലിയോ?'; പാക് നായകന്‍ സര്‍ഫറാസടക്കം മൂന്ന് നായകന്മാരുമായി വാതുവെപ്പുകാര്‍ ബന്ധപ്പെട്ടു; മൂന്നാമന്റെ പേരു രഹസ്യമാക്കി ഐ.സി.സി

എഡിറ്റര്‍

മുംബൈ: ക്രിക്കറ്റ് ലോകത്തെ ചുറ്റിപറ്റി എന്നും ഉയര്‍ന്നു വരുന്നതാണ് വാതു വെപ്പ് വിവാദം. ഇന്ത്യയും പാകിസ്ഥാനുമെല്ലാം ഇതിന്റെ ഇരകളായിട്ടുണ്ട്. ഇപ്പോഴിതാ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി.

ക്രിക്കറ്റ് ലോകത്തെ മൂന്ന് പ്രമുഖ ടീമുകളുടെ നായകന്മാരുമായി വാതുവെപ്പുകാര്‍ ബന്ധപ്പെട്ടന്നാണ് സമിതിയുടെ വെളിപ്പെടുത്തല്‍. ഇതേ കുറിച്ച് നായകന്മാര്‍ നേരിട്ട് തങ്ങളോട് പറഞ്ഞതായും സമിതി പറയുന്നു.

മൂന്നു പേരില്‍ ഒരാള്‍ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദാണ്. മറ്റൊരാള്‍ സിംബാവെ നായകന്‍ ഗ്രയാം ക്രീമറുമാണ്. ശ്രീലങ്കയുമായി നടന്ന പരമ്പരയ്ക്കിടെയായിരുന്നു സര്‍ഫറാസിനെ ബുക്കികള്‍ സമീപിച്ചത്. ഇത് സര്‍ഫറാസ് സമ്മതിച്ചിട്ടുണ്ട്.


Also Read: ‘ഇവനാണ് നായകന്‍’; കളി കൈവിട്ടെന്നു കണ്ടപ്പോള്‍ ഇശാന്തിന് ആവേശം പകരാന്‍ ഗ്യാലറിയോട് കയ്യടിക്കാന്‍ പറഞ്ഞ് വിരാട്; ഏറ്റെടുത്ത് ഗ്യാലറിയും, വീഡിയോ


മൂന്ന് നായകന്മാരില്‍ മറ്റൊരാള്‍ ആരെന്ന് മാത്രം ഐ.സി.സി പുറത്തു വിട്ടിട്ടില്ല. അതേസമയം, ലോക ക്രിക്കറ്റിലെ തന്നെ സൂപ്പര്‍ താരമാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയിലേക്കും സാധ്യതകള്‍ നീളുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മൂന്ന് ലക്ഷം മുതല്‍ ഒരു കോടി വരെയാണ് ബുക്കികള്‍ നായകന്മാര്‍ക്ക് ഒരു മത്സരത്തില്‍ വാഗ്ദാനം ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more