കേറാന്‍ ആളില്ല; മൂന്ന് പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ
Kerala News
കേറാന്‍ ആളില്ല; മൂന്ന് പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2020, 11:31 pm

കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രത്യേക സര്‍വീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍ വേ. മതിയായ ആളില്ലാത്ത സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.

തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശദാബ്ദി സ്‌പെഷ്യലുകളും തിരുവനന്തപുരം- എറണാകുളം വേണാട് പ്രത്യേക സര്‍വീസുമാണ് റദ്ദാക്കുന്നത്. ഈ മാസം 12 മുതലാണ് സര്‍വീസ് നിര്‍ത്തലാക്കുന്നത്.

ട്രെയിന്‍ സര്‍വീസുകളുടെ സ്റ്റോപുകള്‍ കുറച്ചതാണ് ട്രെയിനില്‍ ആളില്ലാത്തത് എന്ന് യാത്രക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം കേരളത്തില്‍ തിരുവനന്തപുരം-എറണാകുളം വേണാട് മടക്ക യാത്രയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് പുറപ്പെടുന്നത്. ഇത് പല ജോലിക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും തിരിച്ച് വരാന്‍ ട്രെയിന്‍ കിട്ടാത്ത സാഹചര്യമുണ്ട്.

കൊവിഡായതിനാല്‍ കൃത്യമായി സ്റ്റേഷനിലെത്താന്‍ വാഹന സൗകര്യം ഇല്ലാ എന്ന കാര്യം അധികൃതര്‍ ഓര്‍ക്കുന്നില്ലെന്നും പ്രധാന ടൗണുകളിലെല്ലാം സ്റ്റോപുകള്‍ നല്‍കി കേരളത്തിനുള്ളില്‍ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കണമെന്നും യാത്രക്കാരുടെ സംഘടന പറഞ്ഞു.

ലോക്ക് ഡൗണ്‍ സാഹചര്യത്തിലാണ് രാജ്യത്ത് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളുള്‍പ്പെടെ ഏഴ് ട്രെയിനുകള്‍ രാജ്യത്ത് സര്‍വീസ് നടത്തില്ലെന്നും റെയില്‍ വേ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Three Special train services were being stoped by Railway Ministry