ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ മൂന്നാമത്തെ മത്സരത്തിനൊരുങ്ങുകയാണ്. ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ടീം മുംബൈ പ്ലെയിങ് ഇലവനില്‍ വന്‍ അഴിച്ച് പണിയാണ് നടത്തുന്നത്.
ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ തുടര്‍ തോല്‍വി ഏറ്റുവാങ്ങിയ രോഹിത് ശര്‍മക്കും സംഘത്തിനും ഈ മത്സരത്തില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മൂന്ന് താരങ്ങളെ പുറത്തിരുത്താന്‍ മുംബൈ ഇന്ത്യന്‍സ് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഡേവിഡ് വാര്‍ണറിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബെഹ്രന്‍ഡോഫിന് പകരം ജോഫ്ര ആര്‍ച്ചറിനെ ഇറക്കാനാണ് മുംബൈയുടെ പദ്ധതി. ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈക്കായി കളിച്ച ഓസ്‌ട്രേലിയന്‍ പേസറിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല.
ഇത്തവണ താരലേലത്തില്‍ വന്‍ പ്രതീക്ഷകളോടെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരമാണ് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീന്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം കാഴ്ച വെച്ച താരത്തിന് പകരം ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രെവിസിനെ പ്ലെയിങ് ഇലവനില്‍ ഇറക്കാനാണ് മുംബൈ പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ബ്രെവിസ്.
അതേസമയം, ഇടം കയ്യന്‍ പേസറായ അര്‍ഷദ് ഖാന് പകരം മലയാളി താരം സന്ദീപ് വാര്യറെ പ്ലെയിങ് ഇലവനില്‍ എത്തിക്കും. ഈ മൂന്ന് താരങ്ങളെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി ബൗളിങ് ഇലവന്‍ ശക്തമാക്കാനാണ് മുംബൈ ഇന്ത്യന്‍ തയ്യാറെടുത്തിരിക്കുന്നത്.
MI Vs DC Head To Head Record Mumbai Indians Vs Delhi Capitals Match Prediction https://t.co/IXgrIpwgbS