അരങ്ങേറ്റത്തില്‍ സിക്‌സ് അടിച്ചു റെക്കോഡ് ഇട്ട ത്രിമൂര്‍ത്തികള്‍
Sports News
അരങ്ങേറ്റത്തില്‍ സിക്‌സ് അടിച്ചു റെക്കോഡ് ഇട്ട ത്രിമൂര്‍ത്തികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st February 2024, 2:03 pm

ഇംഗ്ലണ്ടിനെതിരെ രാജ്‌ക്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 445 എടുത്തപ്പോള്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 319 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ 430 റണ്‍സ് നേടിയ ഇന്ത്യ 557 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിന് നല്‍കിയത്. എന്നാല്‍ ഇംഗ്ലണ്ട് 122 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇപ്പോള്‍ മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സര്‍ഫറാസ് ഖാന്‍ ഉള്‍പ്പെടെ ഉള്ള മൂന്നുപേര്‍ നേടിയ തകര്‍പ്പന്‍ റെക്കോര്‍ഡ് ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. ഇന്ത്യക്ക് വേണ്ടി ഇന്റര്‍നാഷണല്‍ ടെസ്റ്റ്, ഏകദിനം, ടി-ട്വന്റി എന്നീ ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച താരങ്ങളാകാനാണ് മൂവര്‍ക്കും സാധിച്ചത്.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ നാല് സിക്‌സറുകള്‍ അടിച്ചാണ് അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ കണ്ടെത്തിയത്.

ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ധു ആണ്. അഞ്ച് സിക്‌സറുകളാണ് താരം നേടിയത്. ഓസ്‌ട്രേലിയക്ക് എതിരെ നടന്ന മത്സരത്തില്‍ 73 പന്തില്‍ നിന്ന് അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറികളും അടക്കം 79 റണ്‍സ് നേടി.

ടി-ട്വന്റി ഫോര്‍മാറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ചത് ഇഷാന്‍ കിഷന്‍ ആണ്. 2021 മാര്‍ച്ച് 14ല്‍ ഇംഗ്ലണ്ടിനെതിരെ നാല് സിക്‌സറുകള്‍ അടിച്ചാണ് കിഷന്‍ നേട്ടത്തില്‍ എത്തിയത്.

 

Content Highlight: Three players hit sixes on debut and set a record