Cricket
സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചത് മുൻ സൗത്ത് ആഫ്രിക്കൻ താരങ്ങൾ; അവർ ആരെന്നറിയാം
ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 38 റൺസിന് നെതർലൻഡ്സ് സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ചിരുന്നു. ലോകകപ്പിലെ ചരിത്രപരമായ മറ്റൊരു അട്ടിമറി കൂടി നടന്നപ്പോൾ നെതർലാൻഡ്സ് നിരയിൽ കളിച്ച മൂന്ന് താരങ്ങൾ നേരത്തെ സൗത്ത് ആഫ്രിക്കക്ക് വേണ്ടി കളിച്ചിരുന്നവർ ആണെന്നുള്ളത് ഏറെ ശ്രദ്ധേയമായി.
റോലോഫ് വാൻ ഡെർ മെർവെ, കോളിൻ അക്കർമാൻ, സിബ്രാൻഡ് എംഗൽബ്രെക്റ്റ് എന്നീ താരങ്ങളാണ് നെതർലാൻഡ്സിനോപ്പവും, സൗത്ത് ആഫ്രിക്കക്കൊപ്പവും കളിച്ചത്.
2011 ചാമ്പ്യൻസ് ട്രോഫി സൗത്ത് ആഫ്രിക്കൻ ടീമിലെ അംഗമായിരുന്നു റോലോഫ് വാൻ ഡെർ മെർവ്. അന്ന് താരത്തിന് 24 വയസ്സ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കൻ വംശജനായ ഡച്ച് താരമാണ് സൈബ്രാൻഡ് എബ്രഹാം ഏംഗൽബ്രെക്റ്റ്.
നെതർലാൻഡ്സ് ബാറ്റർ കോളിൻ അക്കർമാനും സൗത്ത് ആഫ്രിക്കൻ മുൻ താരമായിരുന്നു. റോലോഫ് വാൻ ഡെർ മെർവെ രണ്ട് വിക്കറ്റുകളാണ് പഴയ ടീമിനെതിരെ നേടിയത്.
ധർമശാലയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ സൗത്താഫ്രിക്കൻ ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നെതർലാൻഡ്‌സ് 43 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് വിജയലക്ഷ്യം പ്രോട്ടീസിന് മുന്നിൽ കെട്ടിപ്പടുത്തുയർത്തുയായിരുന്നു.
69 പന്തിൽ 78 റൺസ് നേടി നായകൻ സ്കോട്ട് എഡ്വേർഡ്‌സ് മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 42.5 ഓവറിൽ 207 റൺസിന് പുറത്താവുകയായിരുന്നു.
നെതർലാൻഡ്സിന് വേണ്ടി ലോഗൻ വാൻ ബിക്ക് മൂന്ന് വിക്കറ്റുകളും പോൾ വാൻ മീകരൻ, റോലെഫ് വാൻഡെർ മെർവ്, ബാസ് ബി ലീഡ് എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോൾ 38 റൺസിന്റെ അവിസ്മരണീയ വിജയം നെതർലാൻഡ്‌സ് സ്വന്തമാക്കുകയായിരുന്നു.
ലോകകപ്പിൽ തുടർച്ചയായി രണ്ട് മത്സരങ്ങളും ജയിച്ചു വന്ന പ്രോട്ടീസിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഡച്ച് പടയുടെ പ്രകടനം.
Content Highlight: Three players from the Netherlands team that defeated South Africa in the World Cup have played in Africa in the past.