കൊച്ചി: അമ്മയെയും രണ്ടു മക്കളെയും ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളൂരു സ്വദേശികളായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരെയാണ് കൊച്ചി സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ നിന്നും വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്.
ഒക്ടോബര്‍ 14നാണ് മൂവരും ഹോട്ടലില്‍ മുറിയെടുത്തത്. രണ്ടു ദിവസത്തിനു ശേഷം മടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവരെ കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ മുറി പൂട്ടിക്കിടക്കുന്നതായി കാണുകയും സംശയത്തെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെ അന്വേഷണത്തിലാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ