| Thursday, 21st February 2019, 9:45 am

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിലെ അഭിപ്രായ ഭിന്നത; കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ രാജിവച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടണിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മൂന്ന് പാര്‍ലമെന്റങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളായ അന്ന സൗബ്രി, സാറാ വൊലാസ്റ്റണ്‍, ഹീഡി അല്ലന്‍ എന്നിവരാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരേസ മേയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ മുന്‍ അംഗങ്ങള്‍ സ്ഥാപിച്ച ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പില്‍ അംഗമാകാനാണ് രാജിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

എന്നാല്‍ രാജ്യ താല്‍പര്യത്തിന് വിരുദ്ധമായാണ് തെരേസ മേ പ്രവര്‍ത്തിക്കുന്നതെന്നും കാഴ്ചക്കാരെ പോലെ ഇനിയും പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും തങ്ങള്‍ക്ക് രാജ്യത്തിന്റെ ഭരണഘടനയോട് കൂറുപുലര്‍ത്തേണ്ടതുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ALSO READ: ബംഗ്ലാദേശില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീപിടിച്ച് 69 പേര്‍ കൊല്ലപ്പെട്ടു

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ ബ്രെക്‌സിറ്റ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ഏഴുപേര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പ്. ബ്രെക്‌സിറ്റില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്ന നിലപാടിലാണ് ഇവര്‍.

പാര്‍ലമെന്റില്‍ നേര്‍ത്ത ഭൂരിപക്ഷം മാത്രമുള്ള തെരേസ മേക്ക് ഇനി 8 അംഗങ്ങളുടെ അധിക പിന്തുണ മാത്രമാണ് പാര്‍ലമെന്റിലുള്ളത്.

We use cookies to give you the best possible experience. Learn more