കോഴിക്കോട്: ശമ്പള കുടിശ്ശിക മൂന്ന് മാസമാകുന്ന സാഹചര്യത്തില്‍ ഉപവാസ സമരവുമായി മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍. തിരുവോണ ദിവസമായ ഇന്ന് രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ വെള്ളിമാട്കുന്നിലെ മാധ്യമം ഹെഡ് ഓഫീസിന് മുന്നിലാണ് ഉപവാസം. ജീവനക്കാരുടെ സംഘടനകള്‍ സമരം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉപവാസസമരം സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് എംപ്ലോയിസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
നിലവില്‍ മെയ് മാസം വരെയുള്ള ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും കൊവിഡ് കാലത്ത് പിടിച്ച ശമ്പള ബാക്കി ഓരോരുത്തര്‍ക്കും ശരാശരി ഒന്നര ലക്ഷംവരെ കിട്ടുവാനുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. അവസാനത്തെ ചര്‍ച്ചയില്‍ രണ്ട് മാസത്തെ ശമ്പളമെങ്കിലും ഓണത്തിന് മുമ്പ് നല്‍കിയാല്‍ സമരം ഒഴിവാക്കാമെന്ന തൊഴിലാളികളുടെ നിര്‍ദ്ദേശവും മാനേജ്‌മെന്റ് അംഗീകരിച്ചില്ലെന്ന് കോഴിക്കോട് എംപ്ലോയിസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ ആനുകൂല്യത്തിനല്ല പണിയെടുത്ത കൂലിക്കു വേണ്ടിയാണ് സമരമെന്നും പരിഹാരമില്ലെങ്കില്‍ സെപ്റ്റംബര്‍ രണ്ടാം വാരം പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
തുടര്‍ച്ചയായ ശമ്പളം മുടക്കത്തില്‍ പ്രതിഷേധിച്ച് മാധ്യമം പത്രത്തിലെ പത്രപ്രവര്‍ത്തകരും ജീവനക്കാരും തെരുവില്‍ പട്ടിണി കിടക്കാന്‍ ഇറങ്ങേണ്ടി വന്നത് മാധ്യമം മാനേജ്‌മെന്റിന്റെ ധിക്കാരപരവും പ്രതികാരാത്മകവുമായ നടപടിയുടെ ഭാഗമാണെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയിസ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘കഴിഞ്ഞ ദിവസങ്ങളില്‍ ഓണമാഹാത്മ്യവും ഓണസന്ദേശവും പത്രത്താളില്‍ വിളമ്പി മാനേജ്മെന്റിനെ സേവിച്ച ശേഷവും കൂലി നിഷേധം എന്ന നെറികേടിന് ഇരയായ മാധ്യമം തൊഴിലാളികള്‍ വാര്‍ത്ത വ്യവസായത്തില്‍ രൂപപ്പെട്ട കൂലിയടിമത്തത്തിന്റെ ഇരകളാണ്.
ഇന്ന്, തിരുവോണ ദിവസം, കോഴിക്കോട് വെള്ളിമാട്കുന്നിലെ മാധ്യമം ‘കോര്‍പ്പറേറ്റ് ‘ ഓഫീസിന് മുന്നില്‍ പട്ടിണിസമരം നടത്തുന്ന മാധ്യമം തൊഴിലാളികളോട് വ്യക്തിപരമായും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് യൂനിയന്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എംപ്ലോയീസ് അസോസിയേഷന്‍ എന്നീ സംഘടനകളുടെയും ഐക്യദാര്‍ഡ്യം,’ പ്രസ്താവനയില്‍ പറഞ്ഞു.
CONTENT HIGHLIGHTS: Three months after receiving salary; Media workers on hunger strike on Thiruvona day