ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പര സെപ്റ്റംബര്‍ 11ന് ഏജസ് ബൗള്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മൂന്ന് ടി-20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പര സെപ്റ്റംബര്‍ 11ന് ഏജസ് ബൗള്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മൂന്ന് ടി-20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
ടി-20 പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 13നും മൂന്നാം മത്സരം സെപ്റ്റംബര്‍ 15നും നടക്കുമ്പോള്‍ ഏകദിനത്തിലെ ആദ്യ മത്സരം സെപ്റ്റംബര്‍ 19നാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 21നും മൂന്നാം മത്സരം സെപ്റ്റംബര്‍ 24നും നാലാം മത്സരം 27നും അവസാന മത്സരം 29നുമാണ് നടക്കുക.
എന്നാല്‍ മത്സരത്തിനു മുമ്പേ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരങ്ങള്‍ ടീമില്‍ നിന്നും പുറത്തായിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോളില്‍ ജോണി ബയര്‍സ്റ്റോ, മോയിന്‍ അലി, ക്രിസ് ജോര്‍ദാന്‍ എന്നിവരെയാണ് ടീം ഒഴിവാക്കിയത്.
ഇംഗ്ലണ്ടിന്റെ സ്ഥിരം വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറും ടീമില്‍ തിരിച്ചെത്തും. അടുത്തിടെ കാലിന് പരിക്ക് പറ്റിയ ബട്‌ലര്‍ പൂര്‍ണമായി സുഖം പ്രാപിച്ചത് ടീമിന് ഗുണമായിരിക്കുകയാണ്.
ഇംഗ്ലണ്ടിന്റ ഏകദിന ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സെ, ബെന്‍ ഡക്കറ്റ്, ജോഷ് ഹള്‍, വില്‍ ജാക്ക്സ്, മാത്യു പോട്ട്സ്, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ജാമി സ്മിത്ത്, റീസ് ടോപ്ലി, ജോണ്‍ ടര്‍ണര്‍
ഇംഗ്ലണ്ടിന്റെ ടി-20 ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ജേക്കബ് ബെഥേല്‍, ബ്രൈഡന്‍ കാര്‍സെ, ജോര്‍ദാന്‍ കോക്സ്, സാം കറന്‍, ജോഷ് ഹള്‍, വില്‍ ജാക്ക്സ്, ലിയാം ലിവിങ്സ്റ്റണ്‍, സാഖിബ് മഹ്‌മൂദ്, ഡാന്‍ മൗസ്‌ലി, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, ജോണ്‍ ടര്‍ണര്‍
Content Highlight: Three key players are out for the white ball series against Australia