| Wednesday, 16th October 2024, 1:46 pm

മണിപ്പൂരിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് തീയിട്ട സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാൽ: ബിഷ്ണുപൂർ ജില്ലയിലെ കുമ്പിയിൽ സബ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് (എസ്‌ഡിസി) തീയിട്ട സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് മണിപ്പൂർ പൊലീസ്. ഇവരെ നാൾ ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

മൊയിരങ്‌തേം അജയ്‌കുമാർ (22), വാഹെങ്‌ബാം പ്രഭാകർ (27), ഖുമന്തേം ജെസ്‌പർ (23) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സെപ്തംബർ 26ന് രാത്രിയാണ് കുമ്പിയിലെ എസ്.ഡി.സി ഓഫീസിന് അജ്ഞാതർ തീയിട്ടത്. എന്നാൽ, നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടൽ ഓഫീസിന് ഉണ്ടായേക്കാവുന്ന വ്യാപകമായ നാശനഷ്ടം ഒഴിവാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിതിഗതികൾ സംഘർഷഭരിതമായിരുന്നെങ്കിലും നിയന്ത്രണവിധേയമാണെന്നാണ് മണിപ്പൂർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം തൗബാൽ ജില്ലയിലെ ലെയ്‌റോങ്‌തെൽ പിത്ര ഉയോക് ചിംഗ് പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിൽ സുരക്ഷാ സേന വൻ ആയുധശേഖരം പിടിച്ചെടുത്തു. ഒരു 7.62 എം.എം എ.കെ റൈഫിൾ മാഗസിൻ, 7.62 എസ്.എൽ.ആർ റൈഫിൾ മാഗസിൻ, 9 എം.എം എസ്.എം.ജി റൈഫിൾ, മാഗസിൻ 9 എം.എം പിസ്റ്റൾ, ആറ് 36 ലൈവ് ഹാൻഡ് ഗ്രനേഡ് എന്നിവയാണ് പിടിച്ചെടുത്തത്.

Content Highlight: Three involved in arson arrested, arms seized in Manipur

We use cookies to give you the best possible experience. Learn more