Kerala News
ഹമീദ് കോട്ടക്കല്‍, അലി കൊണ്ടോട്ടി, അഖിലേഷ് നെയ്മര്‍ തുടങ്ങിയ ഐ.ഡികള്‍ പൊലീസ് നിരീക്ഷണത്തില്‍; ജയരാജനെതിരെ വ്യാജ വാര്‍ത്താ അന്വേഷണം മലപ്പുറത്തേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 19, 03:14 am
Thursday, 19th September 2019, 8:44 am

മലപ്പുറം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന് പ്രചരിപ്പിച്ച സംഭവത്തിലെ അന്വേഷണം മലപ്പുറത്തേക്ക്. ഇതിന്റെ ഉറവിടം മലപ്പുറമാണെന്നും ഫേസ്ബുക്ക് കൂട്ടായ്മകളായ പച്ചപ്പട, നിലപാട് എന്നീ ഗ്രൂപ്പുകളാണ് വ്യാജവാര്‍ത്തക്ക് പിന്നിലെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിച്ചത്. ഈ ഗ്രൂപ്പുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൊലീസ് നിരീക്ഷണത്തിലാണ്.

ഹമീദ് കോട്ടക്കല്‍, അലി കൊണ്ടോട്ടി, അഖിലേഷ് നെയ്മര്‍ തുടങ്ങിയ ഐ.ഡികളുടെ പോസ്റ്റുകള്‍ പൊലീസ് സൂക്ഷിച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്ത പോസ്റ്റുകളടക്കം പരിശോധിക്കുന്നുണ്ട്. പങ്ക് തെളിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയുണ്ടാകും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹമീദ് കൊണ്ടോട്ടി എന്നയാളാണ് നിലപാട് എന്ന പേജിലൂടെ ഇതുസംബന്ധിച്ച പോസ്റ്റ് ആദ്യമായി ഇടുന്നത്. തുടര്‍ന്ന് ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ചില അക്കൗണ്ടുകളുടെ പൂര്‍ണവിവരം തേടി ഫേസ്ബുക്ക് ആസ്ഥാനമായ കാലിഫോര്‍ണിയയിലേക്ക് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ല.

വ്യാജ പ്രചരണം തള്ളി പി.ജയരാജന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേദിവസം ഭീകരമായ കൊലപാതകങ്ങള്‍ നടത്തുന്നതുപോലെയാണ് ഇത്തരത്തിലൊരു പ്രചാരണം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ