ഹോണ്ടുറാസില്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; മുന്‍ സെല്‍റ്റിക് താരമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
World News
ഹോണ്ടുറാസില്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; മുന്‍ സെല്‍റ്റിക് താരമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2019, 10:46 pm

ടെഗുസിഗല്‍പ്പ: ഹോണ്ടുറാസില്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിനിടെ താരങ്ങള്‍ സഞ്ചരിച്ച ബസ് ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ സെല്‍റ്റിക് താരം എമിലിയോ ഇസഗ്യൂറെ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ ടെഗുസിഗല്‍പ്പയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഒളിമ്പിയ-മോട്ടഗവു ടീമുകള്‍ മത്സരിക്കുന്നതിനുമുമ്പാണ് അക്രമം അരങ്ങേറിയത്.

 

സ്റ്റേഡിയത്തിലേക്ക് വന്ന മോട്ടഗവു ടീമിന്റെ ബസിന് നേരെ കല്ലേറടക്കം ഉണ്ടായതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. എമിലിയോ അടക്കം മൂന്നു താരങ്ങള്‍ക്ക് പരിക്കേറ്റതിനെ മത്സരം ഉപേക്ഷിച്ചിരുന്നെങ്കിലും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

അക്രമത്തിനിടെ മൂന്നു പേര്‍ കൊല്ലപ്പെട്ടതിന് പുറമെ ഏഴ് പേര്‍ക്ക് കുത്തേല്‍ക്കുകയും വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൊരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.