കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി അമ്മയും മക്കളും ആത്മഹത്യ ചെയ്തു. പാറോലിക്കല്‍ സ്വദേശികളായ ഷൈനി, ഇവാന, അലീന എന്നിവരാണ് ട്രെയിന്‍ തട്ടി മരിച്ചത്.
കുടുംബപ്രശ്നങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഏറ്റുമാനൂരില്‍ 5.20ന് കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് ഇടിച്ചാണ് അമ്മയും മക്കളും മരണപ്പെട്ടത്. മൂവരും കെട്ടിപിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്നും ഹോണടിച്ചിട്ടും ട്രാക്കില്‍ നിന്ന് മാറിയില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.
അപകടവിവരം ലോക്കോ പൈലറ്റ് തന്നെയാണ് റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിച്ചത്. അതിരമ്പുഴ ഗേറ്റിന് സമീപത്തായാണ് അപകടം നടന്നത്. പള്ളിയിലേക്കാണെന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങിയത്.
Content Highlight: Three dead bodies were found on the railway track near Ettumanoor