| Thursday, 25th April 2019, 11:55 pm

സൈക്കിളില്‍ ഉലകം ചുറ്റാം;മൂന്ന് റൂട്ടുകള്‍ ഇതാ...

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൈക്കിളില്‍ ഉലകം ചുറ്റാന്‍ പലര്‍ക്കും വലിയ ഇഷ്ടമാണ്. നമ്മുടെ ചെറുപ്പക്കാലത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയാണ് ഈ സൈക്കിള്‍ സവാരി. കാറുകളിലും ബസുകളിലുമൊക്കെയായുള്ള യാത്രയേക്കാള്‍ ആനന്ദകരമാണ് സൈക്കിള്‍ സവാരികള്‍. ദീര്‍ഘദൂര സഞ്ചാരങ്ങള്‍ക്കായി സൈക്കിള്‍ സവാരിയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ നമുക്ക് ചില സൈക്കിള്‍ റൂട്ടുകളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

ചെന്നൈ- പോണ്ടിച്ചേരി സൈക്കിള്‍ റൂട്ട്
ചെന്നെയെയും പോണ്ടിച്ചേരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സൈക്കിള്‍ റൂട്ടാണ് ഈസ്റ്റ് കോസ്റ്റ് റോഡ്. ഏറ്റവും സുഖകരമായി യാത്ര ചെയ്യാവുന്ന കാഴ്ചകളെല്ലാം കണ്ട് മതിമറക്കാവുന്ന തരത്തിലുള്ള ഈ വഴി മനോഹരമാണ്. ബീച്ചുകളും ഹരിത സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശങ്ങളും താണ്ടുന്നതിനിടെ വിശ്രമകേന്ദ്രങ്ങളും ധാരാളമുണ്ട്. കുറച്ച് ഭക്തികൂടി ഉണ്ടെങ്കില്‍ ഓരോവില്ലെ ക്ഷേത്രത്തിലും ഈ റൂട്ട് വഴി പോകുമ്പോള്‍ ദര്‍ശിക്കാം. കൂടാതെ ചരിത്രമുറങ്ങുന്ന മഹാബലി പുരത്തുകൂടിയുള്ള ഈ സൈക്കിള്‍ സവാരി നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാകും.

മണാലി-ലേ
ഞ്ഞുമലകളുടെ സ്വന്തം നാടായ മണാലി ഇഷ്ടപ്പെടാത്തവര്‍ ആരുംതന്നെയുണ്ടാകില്ല. കുന്നുകളും മലകളും ഒക്കെയുള്ള ഈ റൂട്ടിലൂടെ ജീപ്പ് സവാരിയേക്കാള്‍ എന്തുകൊണ്ടും സാഹസികരാണ് നിങ്ങളെങ്കില്‍ സൈക്കിള്‍ സവാരി തെരഞ്ഞെടുക്കാം. മണാലിയില്‍ നിന്ന് ലേ യിലേക്കുള്ള ദൂരത്തില്‍ റോത്തംഗ്,തംഗ്ലംങ് ലാ പാതകളിലൂടെയുള്ള യാത്രയില്‍ മഞ്ഞ് മൂടിയ മലകളും ലഡാക് താഴ് വരകളും ദൃശ്യ വിരുന്നൊരുക്കും.

മാംഗളൂര്‍ -ഗോവ
ഗോവന്‍ ട്രിപ്പിന് തയ്യാറെടുക്കുന്നവര്‍ സൈക്കിള്‍ സവാരിയാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ യാത്ര വളരെ ത്രില്ലായിരിക്കും സമ്മാനിക്കുക. മംഗളുരുവില്‍ നിന്ന് നാഷനല്‍ ഹൈവേ 17 ആണ് ഗോവയെ ബന്ധിപ്പിക്കുന്ന റൂട്ട്. കലംഗുതെ ബീച്ചുകള്‍ ,സെന്റ് മേരീസ് ഐലന്റിലെ പാറക്കെട്ടുകള്‍ ,ക്ഷേത്രങ്ങളുടെ നഗരമായ ഗോകര്‍ണം,ദൂത് സാഗര്‍ വാട്ടര്‍ ഫാള്‍ എല്ലാം കണ്ട് തൃപ്തിയാകുമ്പോഴേക്കും നമ്മുടെ പ്രണയിനി ഗോവയിലേക്ക് നമ്മള്‍ എത്തിയിരിക്കും.

We use cookies to give you the best possible experience. Learn more