കണ്ണൂര്‍: ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് കമ്പനികളായിരിക്കും ആദ്യം സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്സപ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയാണ് അദ്യഘട്ട സര്‍വീസ് നടത്തുക.
ഗള്‍ഫ് മേഖലയിലേക്കായിരിക്കും ആദ്യഘട്ട സര്‍വീസ്. വിവിധ ആഭ്യന്തര, വിദേശ വിമാനക്കമ്പനികളുടെയും എയര്‍ലൈന്‍, എയര്‍പോര്‍ട്ട് സര്‍വീസ് ഏജന്‍സികളുടെയും പ്രതിനിധികളുമായി കിയാല്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അധികം താമസിയാതെ സ്പൈസ് ജെറ്റ് കൂടി സര്‍വീസ് നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കിയാല്‍ എം.ഡി. വി.തുളസീദാസ് പറഞ്ഞു.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന ചൊവ്വാഴ്ച കഴിഞ്ഞു. സുരക്ഷയുടെ ഭാഗമായി നിയോഗിച്ച സി.ഐ.എസ്.എഫ് ഒക്ടോബര്‍ 17 ന് ജോലി തുടങ്ങും.
കണ്ണൂരില്‍ മികച്ച ഹോട്ടലുകള്‍ കുറവാണെന്ന കാര്യം വിവിധ എയര്‍ലൈന്‍സ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തി. വിമാനത്താവളത്തിന് സമീപം ഹോട്ടലുകള്‍ നടത്താന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്ന് എം.ഡി പറഞ്ഞു. ബജറ്റ് ഹോട്ടല്‍ നടത്താല്‍ ഭൂമി വിട്ടുനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.