പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്‌സ്പ്രസിൻ്റെ കോച്ചുകൾ പാളം തെറ്റി
national news
പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്‌സ്പ്രസിൻ്റെ കോച്ചുകൾ പാളം തെറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2024, 9:32 am

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷന് സമീപം സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൻ്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി.

ഇന്ന് പുലർച്ചെ റിപ്പോർട്ട് ചെയ്ത അപകടം യാത്രക്കാരെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഓം പ്രകാശ് ചർണ സ്ഥിരീകരിച്ചു.

സംഭവസ്ഥലത്തേക്ക് ദുരിതാശ്വാസത്തിനായി സന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ റിലീഫ് ട്രെയിനുകളും ഉടൻ അയച്ചതായി റെയിൽവേ അറിയിച്ചു. യാത്രക്കാരെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകാൻ ബസുകളും അയച്ചിട്ടുണ്ട്.

‘പുലർച്ചെ 5:31 ന്, സെക്കന്തരാബാദ്-ഷാലിമർ വീക്ക്‌ലി എക്‌സ്‌പ്രസ് ട്രെയിൻ ഡൗൺ ലൈനിലേക്ക് പോകുന്നതിനിടെ പാളം തെറ്റുകയായിരുന്നു. കാര്യമായ പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല,’ ചർണ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, 200 റെയിൽവേ അപകടങ്ങളിൽ 351 പേർ മരിക്കുകയും 970 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

updating…

Content Highlight: Three coaches of Secunderabad-Shalimar Express train derail near Nalpur Station Bengal’s Howrah