സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി മലയാളിയടക്കം മൂന്ന് പേർ മരിച്ചു; ദൽഹിയിൽ വൻ പ്രതിഷേധം
national news
സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി മലയാളിയടക്കം മൂന്ന് പേർ മരിച്ചു; ദൽഹിയിൽ വൻ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th July 2024, 9:47 am

ന്യൂദൽഹി: ദൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെളളം കയറി ഒരു മലയാളിയടക്കം മൂന്ന് പേർ മരിച്ച സംഭവത്തിൽ രാജ്യ തലസ്ഥാനത്ത് കനത്ത വിദ്യാർത്ഥി പ്രതിഷേധം. കൊച്ചി സ്വദേശിയടക്കം മൂന്ന് പേരാണ് കേന്ദ്രത്തിൽ വെള്ളം കയറി മരിച്ചത്.

സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കെട്ടിടത്തിൽ കുടുങ്ങിയവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ ലൈബ്രറിയിലേക്കാണ് വെള്ളം കയറിയത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളെ കാണാതായെന്നും പരാതിയുണ്ട്.

ഓടകൾ വൃത്തിയാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് ഇടപെട്ട് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടപടി എടുക്കാതെ പിന്നോട്ടില്ലെന്നാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.

അപകടത്തിന്റെ കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മുതിർന്ന ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്താതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചത്.

Content Highlight: Three civil services aspirants die as basement of coaching centre floods in central Delhi