|

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേരെ കൂടി അറസ്റ്റു ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ്.

കേസിലെ മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഒളിപ്പിച്ചവരാണ് അറസ്റ്റിലായതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു പറഞ്ഞു. ഉടന്‍ തന്നെ മാര്‍ട്ടീന്‍ പിടിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായ മൂന്ന് പേരും പ്രതിയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ തൃശൂര്‍ സ്വദേശികളാണ്. മാര്‍ട്ടീന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത് ഇവരാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതികളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മാര്‍ട്ടിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

മാര്‍ട്ടിന്‍ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുണ്ടൂരിലെത്തിയെങ്കിലും ഇയാള്‍ വീട്ടില്‍ ചെന്നിരുന്നില്ല.

കഴിഞ്ഞ ലാക്ഡൗണ്‍ കാലത്തായിരുന്നു മാര്‍ട്ടിന്‍ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുകയും ചെയ്തിരുന്നു. ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക തുടങ്ങിയ കൃത്യങ്ങളും മാര്‍ട്ടിന്‍ ചെയ്തിരുന്നു. യുവതിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Three arrested in kochi flat rape case

Video Stories