കൊച്ചി: കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായ വധഭീഷണി.
അഭിമന്യുവിനെ ഇത്രയെളുപ്പം മറന്നോ, അതൊരു തുടക്കം മാത്രം. കേറി നിരങ്ങും, വെച്ചേക്കില്ല ഒരുത്തനേയും എന്നാണ് ജാഫര്‍ സ്രാമ്പി എന്ന് പ്രൊഫൈലില്‍ നിന്നും വന്നിരിക്കുന്ന പ്രതികരണം.
ALSO READ: ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് വത്തിക്കാന്‍ നീക്കി
കുസാറ്റില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐയെ കുറ്റപ്പെടുത്തി കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെഫ് റിന് ഇട്ട പോസ്റ്റിനടിയിലാണ് ഈ വധഭീഷണി.
സംഘര്‍ഷത്തിന് കാരണം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മെക്കിട്ട് കയറാന്‍ പോയതാണെന്ന ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ കമന്റിന് താഴെയാണ് ഇത്തരത്തിലൊരു വെല്ലുവിളിയുമായി ജാഫര്‍ എന്നയാള്‍ എത്തിയിരിക്കുന്നത്.
ALSO READ: ഐസക് – ജയ്റ്റ്ലി ചര്‍ച്ച; കേന്ദ്ര ജി.എസ്.ടിയില്‍ കേരളത്തിനായി അധിക സെസ് പിരിക്കാന്‍ തീരുമാനം
മഹാരാജാസ് കോളേജില്‍ പോപുലര്‍ ഫ്രണ്ട് – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല ചെയ്യപ്പെട്ട എസ്.എഫ്.ഐ നേതാവാണ് അഭിമന്യു. അഭിമന്യുവിന്റെ കൊലപാതകം കേരള രാഷ്ട്രീയത്തിലുള്‍പ്പെടെ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു.