ഇസ്താംബുള്‍: വടക്കന്‍ സിറിയയിലെ കുര്‍ദിഷ് സേനയ്ക്ക് നേരെയുള്ള സൈനികനടപടികള്‍ മറ്റു രാജ്യങ്ങള്‍ തങ്ങളുടെ മേല്‍ നിരോധനം ഏര്‍പ്പെടുത്തിയാലും നിര്‍ത്തില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍.
ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ തുര്‍ക്കിയുടെ നീക്കത്തെ അപലപിച്ചു കൊണ്ട് കഴിഞ്ഞദിവസം തുര്‍ക്കിയിലേക്കുള്ള ആയുധകയറ്റുമതി നിര്‍ത്തലാക്കിയിരുന്നു. ഇത് സൂചിപ്പിച്ചു കൊണ്ടാണ് എര്‍ദൊഗാന്റെ പരാമര്‍ശം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ ഞങ്ങളുടെ ഓപ്പറേഷന്‍ തുടങ്ങിയ ശേഷം സാമ്പത്തിക വിലക്കുകളും ആയുധവില്‍പ്പന നിരോധനവും ഞങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ ഇത്തരം നീക്കങ്ങളിലൂടെ തുര്‍ക്കിയെ പിന്തിരിപ്പിക്കാമെന്ന് കരുതിയെങ്കില്‍ അത് തെറ്റാണ്. ‘ എര്‍ദൊഗാന്‍ ടെലിവിഷനിലൂടെ പറഞ്ഞു.
വടക്കന്‍ സിറിയയിലെ റാസ് അല്‍ ഐന്‍ പിടിച്ചടക്കിയെന്ന് നേരത്തെ തുര്‍ക്കി അവകാശപ്പെട്ടിരുന്നു. എന്നാല്‍ കുര്‍ദുകളുടെ സേന ഇത് നിഷേധിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വടക്കന്‍ സിറിയന്‍ മേഖലയില്‍ നിന്നും സിറിയന്‍ കുര്‍ദുകളെ തുരത്തി തുര്‍ക്കിയിലുള്ള സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനാണ് സൈന്യത്തെ വിന്യസിച്ചതെന്ന് എര്‍ദൊഗാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് കുര്‍ദ് വംശജരാണ് മേഖലയില്‍ നിന്നും ഒഴിഞ്ഞു പോയത്.
തുര്‍ക്കിഷ് സൈന്യും സിറിയയിലെ സഖ്യ സേനയും കൂടിയും ഇവിടേക്ക് നടത്തിയ ആക്രണങ്ങളാല്‍ കുര്‍ദിഷ് സൈന്യത്തിന്റെ തടവിലുള്ള ഐ.എസ് ഭീകരര്‍ രക്ഷപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.