Kerala News
പാലക്കാട് സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷിച്ചതിന് അധ്യാപകര്‍ക്ക് നേരെ ഭീഷണി; വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ക്കെതിരെ പരാതി; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 21, 12:35 pm
Saturday, 21st December 2024, 6:05 pm

പാലക്കാട്: സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം നടത്തിയതിനെ തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി.

ചീറ്റൂര്‍ നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലാണ് സംഭവം. വിശ്വഹിന്ദുപരിഷത്തിന്റെ ജില്ലാ ഭാരവാഹി ഉള്‍പ്പെടെ മൂന്ന് പേര്‍ സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തില്‍ ചീറ്റൂര്‍ പൊലീസ് കേസെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂള്‍ കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് റാലി നടത്തിയതിനെ ചോദ്യം ചെയ്താണ് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ രംഗത്തെത്തിയത്.

അതേസമയം സ്‌കൂള്‍ സമയത്ത് കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് സ്‌കൂളിന് പുറത്ത് റാലി നടത്തിയതിനെയാണ് ചോദ്യം ചെയ്തതെന്നും ഭീഷണിപ്പെടുത്തിയതല്ലെന്നുമാണ് വി.എച്ച്.പി പാലക്കാട് നേതൃത്വത്തിന്റെ വിശദീകരണം.

ഭീഷണിപ്പെടുത്തിയതല്ലെന്നും ചില അധ്യാപക സംഘടനകള്‍ വിഷയത്തില്‍ മുതലെടുപ്പ് നടത്തുകയാണെന്നും വി.എച്ച്.പി ആരോപിക്കുകയും ചെയ്തു.

Content Highlight: Threats against teachers for celebrating Christmas in Palakkad school; Complaint against Vishwa Hindu Parishad leaders; Report