ബെംഗളൂരു: ജനതാദള്‍ എസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എം.എല്‍.എമാരെ കൂറുമാറ്റി കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ സംഭവത്തില്‍ നിലവിലെ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ തുറന്നുകാട്ടുമെന്ന് ബി.ജെ.പി നേതാവ് എച്ച്. വിശ്വനാഥ്. വരുന്ന രണ്ട് മാസത്തിനുള്ളില്‍ ‘ബോംബെ ഡേയ്‌സ്’ എന്ന പേരില്‍ പുസ്തകമെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നടന്ന ‘ഓപ്പറേഷന്‍ കമല’ പ്രൊജക്ട് എങ്ങനെയാണ് നടപ്പിലാക്കിയതെന്ന് പുസ്‌കത്തില്‍ വ്യക്തമായി വിശ്വനാഥ് പറയുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മന്ത്രിസഭയിലോ കോര്‍പ്പറേഷനിലോ ഇടം നേടാനുള്ള വിശ്വനാഥിന്റെ തന്ത്രമെന്നാണ് ബി.ജെ.പി വൃത്തങ്ങളുടെ പ്രതികരണം.
മുതിര്‍ന്ന നേതാവായ താന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസമുണ്ടായത്. അവര്‍ എന്റെ പിറകെ ബി.ജെ.പി ക്യാമ്പിലേക്ക് വന്നു. ഞങ്ങള്‍ മുംബൈയിലേക്ക് പറന്നു. ഞങ്ങള്‍ യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കി. അദ്ദേഹം അധികാരത്തിലിരിക്കുന്നത് ഞങ്ങളുടെ ത്യാഗത്തെ തുടര്‍ന്നാണ്. തനിക്ക് ഈ കാര്യം വിശദീകരിക്കുകയും എല്ലാ കാര്യങ്ങളെ കുറിച്ചും തുറന്നുപറയുകയും വേണമെന്നും വിശ്വനാഥ് പറഞ്ഞു.
താന്‍ പുസ്തകം കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറക്കും. ഇന്ത്യയിലെയും കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക് എന്താണ് നടന്നതെന്ന് അറിയുവാനുള്ള അവകാശമുണ്ടെന്നും വിശ്വനാഥ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ