Daily News
മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന് ഭീഷണി; ആര്‍.എസ്.എസ്, ശ്രീരാമസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 29, 05:21 pm
Monday, 29th February 2016, 10:51 pm

sINDHU-sOORYAKUMAR
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേര്‍ ശ്രീരാമസേന പ്രവര്‍ത്തകരാണ്. തലശ്ശേരി ധര്‍മ്മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടത്ത് നിന്നും പിടികൂടിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി രാരീഷ് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. തൃശൂര്‍ വെള്ളാ കല്ലൂര്‍ സ്വദേശി രാംദാസാണ് പിടിയിലായ മറ്റൊരു പ്രതി.

കേസിലെ മറ്റുപ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നും പിടികൂടിയ പ്രതികളെ കന്റോണ്‍മെന്റ് പോലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങും. വധഭീഷണി, സ്ത്രീകള്‍ക്കെതിരായ മോശം പ്രചരണം തുടഭങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.


Related: മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന് വധഭീഷണി


സംഘധ്വനി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് സിന്ധുസൂര്യ കുമാറിനെതിരെ ഭീഷണി സന്ദേശവും നമ്പറും പ്രചരിപ്പിച്ചതെന്ന് പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാരീഷ് പോലീസിനോട് പറഞ്ഞു.

ഏഷ്യാനെറ്റിലെ ന്യൂസ് അവറില്‍ സിന്ധു ദുര്‍ഗാദേവിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന തെറ്റായ സന്ദേശം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിതുടങ്ങിയത്. ദുര്‍ഗ ദേവിയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തിലാണ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നത്.