ചില സംഘടനകളുടെ ഭീഷണി; 'മീശ' പിന്‍വലിക്കുകയാണെന്ന് എസ്.ഹരീഷ്; കുടുംബാഗങ്ങളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നെന്നും എഴുത്തുകാരന്‍
Cyber attack
ചില സംഘടനകളുടെ ഭീഷണി; 'മീശ' പിന്‍വലിക്കുകയാണെന്ന് എസ്.ഹരീഷ്; കുടുംബാഗങ്ങളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നെന്നും എഴുത്തുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2018, 3:25 pm

കോഴിക്കോട്: മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്ന മീശ എന്ന നോവല്‍ പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ എസ്.ഹരീഷ്. ചിലസംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്നും. കുടുംബാഗങ്ങളെ അപമാനിക്കാന്‍ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലതിതിലായിരുന്നു നോവല്‍. മീശ” എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്. എസ്.ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി.


Also Read ‘മീശ’യെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ഷഭാരത തെറിവിളികള്‍


കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മീശ എന്ന നോവലിനെ മുന്‍നിര്‍ത്തി എസ്.ഹരീഷിനെ സംഘപരിവാര്‍ ആക്രമിക്കുമ്പോഴും മാതൃഭൂമി മൗനം പാലിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.


Also Read എസ്. ഹരീഷിനെതിരെ സംഘപരിവാര്‍ ആക്രമണം; ദുരൂഹമായ മൗനം പാലിച്ച് മാതൃഭൂമി


Video മൈ സ്റ്റോറിയെ പരാജയപ്പെടുത്തുന്നത് ആരാണ്!? | My Story