യാക്കൂബ് മേമന്‍: ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഭീഷണിക്കത്ത്
Daily News
യാക്കൂബ് മേമന്‍: ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഭീഷണിക്കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th August 2015, 10:17 am

dipak-mishra
ന്യൂദല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ച  സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഭീഷണിക്കത്ത്. കത്തയച്ചതെന്ന് ആരെന്ന് വ്യക്തമല്ല. സുരക്ഷ വര്‍ധിപ്പിച്ചാലും ദീപക് മിശ്ര ആക്രമിക്കപ്പെടുമെന്ന് കത്തില്‍ ഭീഷണിയുണ്ട്.

ജൂലൈ 30ന് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെ ജസ്റ്റിസ് ദീപക് മിശ്രയ്ക്കും ബെഞ്ചിലെ മറ്റ് അംഗങ്ങള്‍ക്കും സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ ചരിത്രത്തിലെ തന്നെ അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന നടപടിക്രമങ്ങളിലൂടെയാണ് മേമന്റെ അവസാന ഹര്‍ജി ജഡ്ജിമാര്‍ അര്‍ദ്ധരാത്രി ചേര്‍ന്ന വാദം കേള്‍ക്കലിന് ശേഷം പിന്തള്ളിയിരുന്നത്.

ജസ്റ്റിസ് മിശ്രയെ കൂടാതെ ജസ്റ്റിസുമാരായ അമിതാവ് റോയ്, പ്രഫുല്ല പന്ത് എന്നിവരായിരുന്നു മേമന്റെ അവസാന ഹര്‍ജിയില്‍ പുലര്‍ച്ചെ വരെ വാദം കേട്ടിരുന്നത്.