മന്ത്രി ജി സുധാകരന് ഭീഷണി സന്ദേശം; യെച്ചൂരിക്ക് ശേഷം അടുത്തത് മന്ത്രിമാരായ സുധാകരനും കടകംപള്ളിയെന്നും ഭീഷണി
തിരുവനന്തപുരം: സഹകരണ വകുപ്പ് മന്തരി ജി. സുധാകരന് ഭീഷണി സന്ദേശം. ഫോണിലൂടെയും സന്ദേശങ്ങളിലൂടേയുമാണ് സുധാകരന് ഭീഷണി സന്ദേശം ലഭിച്ചത്. ഈ മാസത്തില്‍ നിരവധി തവണ ഭീഷണി വന്നെങ്കിലും സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി പൊലീസിന് കൈമാറിയത്.
Also read ‘രാജ്യം ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പഠിക്കുകയാണ്’; കേന്ദ്രമന്ത്രി ഹര്ഷവര്ധന്
ജൂണ്‍ 5,6 തിയ്യതികളില്‍ ഭീഷണി വന്നെങ്കിലും അത് കാര്യമാക്കാതിരുന്നില്ലെന്നും എന്നാല്‍ സിപിഐഎം ജനറല്‍ സെക്രട്ടറിക്ക് നേരെ നടന്ന കയ്യേറ്റത്തിനു ശേഷം വീണ്ടും ഭീഷണി സന്ദേശം വന്നതോടെ ഈ സന്ദേശങ്ങള്‍ പൊലീസിനു കൈമാറിയെന്നും മന്ത്രിയുടെ ഓഫീസാണ് വ്യക്തമാക്കിയത്.
ജൂണ്‍ 7ന് വന്ന ഭീഷണി സന്ദേശത്തില്‍ സീതാറാം യെച്ചൂരിക്ക് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണെന്നും സൂചിപ്പിക്കുന്നുണ്ട്.
Dont miss ‘കുറിച്ചുവെച്ചോളൂ ഈ വാക്കുകള്‍’; എഴുന്നേറ്റ് നിന്നാല്‍ അവര്‍ നമ്മളെ വേട്ടയാടില്ല; എല്ലാ വ്യാജ കേസുകളോടും പോരാടുക തന്നെ ചെയ്യും; പ്രണോയ് റോയ്
ഇന്നലെ വീണ്ടും മറ്റൊരു ഭീഷണി സന്ദേശം കൂടി ലഭിച്ചിരുന്നു ഇതു സംബന്ധിച്ച് പോലീസ് ഇന്റലിജന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിക്കും ഇതിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംസ്ഥാനത്ത ബി.ജെ.പി- സി.പി.ഐ.എം സംഘര്‍ഷം തുടരുകയാണ്. കോഴിക്കോട് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.