പട്ടണത്തിനു സമീപമുള്ള ഗ്രാമത്തില്‍ യാത്രക്കാരെ ഇറക്കിയശേഷം തന്റെ ഓട്ടോയില്‍ മടങ്ങുകയായിരുന്ന ഗാഫറിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ യുവാക്കളാണ് ‘ജയ് ശ്രീരാ’മെന്നും ‘ജയ് മോദി’എന്നും മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെട്ടത്.
ഇവര്‍ വഴിയരികില്‍ വാഹനം ഒതുക്കി നിര്‍ത്തിയ ശേഷം മദ്യപിക്കുന്നതിനിടെയാണ് ഗാഫര്‍ അതുവഴി ഓട്ടോയില്‍ വന്നത്. ഇവര്‍ തടയുന്നത് കണ്ട് ഓട്ടോ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഗാഫറിനെ കാറില്‍ പിന്തുടര്‍ന്നു പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു.
തന്റെ താടി പിടിച്ചുവലിച്ചെന്നും ‘തന്നെ പാകിസ്ഥാനിലേക്ക് അയച്ച ശേഷമേ വിശ്രമിക്കുകയുള്ളു’ എന്ന ഭീഷണി മുഴക്കിയെന്നും ഗാഫര്‍ പറഞ്ഞു.
ബോധം മറയുന്നത് വരെ അക്രമികള്‍ മര്‍ദ്ദിച്ചതായും അദ്ദേഹം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബോധം തെളിഞ്ഞശേഷം സികര്‍ നഗരത്തിലെത്തിയ ഗാഫര്‍ സി.പി.ഐ.എം നേതാവായ ഖയൂം ഖുറേഷിയുടേയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സജാദ്ദീന്റേയും സഹായത്തിലാണ് പൊലീസ് സ്‌റ്റേഷനിലെത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക