| Sunday, 13th October 2019, 8:04 am

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സി.പി.ഐ.എം പ്രവര്‍ത്തകര്‍ നാല് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച കേസില്‍ ജംഇയ്യത്തുല്‍ ഹസനിയ്യ നേതാവ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: 25 വര്‍ഷം മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജംഇയ്യത്തുല്‍ ഹസനിയ്യ സാനിയ പ്രവര്‍ത്തകന്‍ മൊയ്‌നുദീനെയാണ് അറസ്റ്റ് ചെയ്തത്.

1994 ലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനില്‍ കൊല്ലപ്പെടുന്നത്. കേസില്‍ നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. നാല് വര്‍ഷത്തോളം ജയിലില്‍ കിടന്നിരുന്ന ഇവരെ പിന്നീട് കേസില്‍ പങ്കില്ലെന്ന് തെളിഞ്ഞതോടെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. തുടര്‍ന്ന് ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പുതിയ അറസ്റ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1994 ഡിസംബര്‍ നാലിന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു കൊലപാതകം. സുനില്‍ സഹോദരന്‍ സുബ്രഹ്മണ്യന്‍, അച്ഛന്‍, അമ്മ, മൂന്നു സഹോദരിമാര്‍, എന്നിവരെ വീട്ടിലെത്തിയ സംഘം ക്രൂരമായി അക്രമിക്കുകയായിരുന്നു. സുനിലിനെ വെട്ടി കൊന്നു.

ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസ് സി.പി.ഐ.എം പ്രവര്‍ത്തകരായ വി.ജി. ബിജി, ബാബു രാജ്, അനുഭാവികളായ ഹരിദാസ്, റഫീക്ക്, ജയ്‌സണ്‍,ജയിംസ് ആളൂര്‍, ഷെമീര്‍, അബൂബക്കര്‍, സുബ്രഹ്മണ്യന്‍ എന്നിവരെ പ്രതികളാക്കി കേസെടുക്കുകയായിരുന്നു.

ഇവരില്‍ വി.ജി. ബിജി, ബാബുരാജ്, റഫീക്ക്, ഹരിദാസന്‍ എന്നിവരെ തൃശൂര്‍ അഡിഷണല്‍ ജില്ലാസെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

കണ്ണൂര്‍ ജയിലില്‍ പ്രതികള്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2012 ല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് സുനില്‍ വധക്കേസില്‍ തീവ്രവാദ സംഘടനക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more