കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് പുറത്ത് കൊണ്ടു വന്ന സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ പ്രൊഫ: എബി ജോര്‍ജിനെ സര്‍ക്കാര്‍ വീണ്ടും നീക്കി. ആദ്യ തവണ നീക്കം ചെയ്തത് നിയമവിരുദ്ധമാണ് എന്ന് കണ്ടെത്തി ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതിന് തൊട്ട് പിന്നാലെയാണ് ഇന്നലെ ( 27.02.20) രാത്രി വൈകി പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
തൊഴിലുറപ്പ് കേന്ദ്രപ്രതിനിധി ഉള്‍പ്പെട്ട വിദഗ്ധസമിതി തയാറാക്കിയ സോഷ്യല്‍ ഓഡിറ്റ് വിദഗ്ധരുടെ പാനലില്‍ നിന്നാണ് സിഎജി മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മൂന്നു വര്‍ഷത്തേക്ക് ടാറ്റ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് റീജനല്‍ മേധാവി കൂടിയായിരുന്ന എബി ജോര്‍ജിനെ ഡയറക്ടറായി നിയമിച്ചത്.
തൊഴിലുറപ്പ് ഗ്രാമസഭാ യോഗങ്ങളുടെ മുഴുവന്‍ ചെലവും ഓഡിറ്റ് സെല്‍ വഹിക്കണമെന്ന് കഴിഞ്ഞദിവസം മിഷന്‍ നല്‍കിയ നിര്‍ദ്ദേശവും പദ്ധതി നിയമനത്തിന് വിരുദ്ധമെന്ന് പരാതി ഉയര്‍ന്നു.
വിഷയത്തില്‍ വ്യക്തത തേടി ഡയറക്ടര്‍ കേന്ദ്രമന്ത്രാലയത്തിനും സംസ്ഥാന ഗ്രാമവികസനവകുപ്പിനും കത്തെഴുതിയതിന് പിന്നാലെയായിരുന്നു എബി ജോര്‍ജിനെ നീക്കം ചെയ്തത്.
WATCH THIS VIDEO: