ഹോളിവുഡ് നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ ട്രംപിന്റെ മുഖം ഇടിച്ച് പൊളിക്കുമെന്ന് പറഞ്ഞും രംഗത്തെത്തിയിട്ടുണ്ട്
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി വിലക്കിനെതിരെ രാജ്യത്തിനു പുറത്തും പ്രതിഷേധം ശക്തമാകുന്നു. ലണ്ടനിലെ യു.എസ് എംബസിക്കു മുന്നില്‍ പതിനായിരങ്ങളാണ് അമേരിക്കന്‍ പ്രസിഡണ്ടിനെതിരെ പ്രതിഷേധവുമായെത്തിയത്.
Also read ലോ അക്കാദമി ഭൂമി: മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം പിണറായി വിജയന്റെ മറുപടി പൂര്‍ണ്ണ രൂപത്തില്‍ വായിക്കാം
ട്രംപും യുദ്ധവും നമുക്ക് വേണ്ട എന്നെഴുതിയ കറുത്ത ബാനറുകളും കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ അമേരിക്കന്‍ എംബസിക്കു മുന്നില്‍ ഒത്തുചേര്‍ന്നത്. ട്രംപുമായുള്ള രാജ്യങ്ങളുടെ ബന്ധങ്ങള്‍ക്കെതിരെയും സമരക്കാര്‍ ശബ്ദമുയര്‍ത്തി. പുതിയ പ്രസിഡന്റിന്റെ വിദേശ നയങ്ങള്‍ക്കെതിരെ ലോകത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ലണ്ടനിലെ അമേരിക്കല്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധങ്ങളുമായി പതിനായിരങ്ങള്‍ എത്തിയത്.
അധികാരത്തിലേറി ഒരാഴ്ച തികയുന്നതിനു മുന്നേയായിരുന്നു അഭയാര്‍ത്ഥികളെ വിലക്കികൊണ്ട് ട്രംപ് ഉത്തരവിട്ടത്. സിറിയയിലെ അഭയാര്‍ത്ഥികള്‍ക്ക് പുറമെ ആറു മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസാ നിയന്ത്രണവും ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം ട്രംപിന്റെ വിവാദ ഉത്തരവ് അമേരിക്കല്‍ ഫെഡറല്‍ കോടതി മരവിപ്പിച്ചിട്ടുണ്ട്. കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ട്രംപ് വിലക്കിയ ഏഴു രാജ്യക്കാര്‍ക്കും അമേരിക്കയിലെ ഏതു സംസ്ഥാനത്ത് പ്രവേശിക്കുന്നതിനു നിലവില്‍ വിലക്കില്ല. അമേരിക്കയിലും ട്രംപിനെതിരായപ്രതിഷേധങ്ങള്‍ രൂക്ഷമാവുകയാണ്. ഹോളിവുഡ് നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ ട്രംപിന്റെ മുഖം ഇടിച്ച് പൊളിക്കുമെന്ന് പറഞ്ഞും രംഗത്തെത്തിയിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന മെന്‍സ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ഷ്വാസ്നഗര്‍ ട്രംപിനോടുള്ള ദേഷ്യം വ്യക്തമാക്കിയത്.