മുസാഫിര്‍ഗനഗര്‍: കര്‍ഷകസമരത്തെ പിന്തുണച്ച് യു.പിയിലെ മുസാഫിര്‍ നഗറില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ പങ്കെടുത്തത് ആയിരക്കണക്കിന് കര്‍ഷകര്‍.
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് തികേത് ആണ് മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തത്. ഖാസിപ്പൂരില്‍ സമരം നയിക്കുന്ന കര്‍ഷക നേതാവ് രാകേഷ് തികേതിന്റെ സഹോദരനാണ് ഇദ്ദേഹം.
മഹാപഞ്ചായത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് കര്‍ഷകര്‍ ശനിയാഴ്ച ഖാസിപ്പൂരിലേക്ക് എത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്ന വിവരം.
അതേസമയം ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞദിവസം രാത്രിയോടെ യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.
ഇതോടെ പ്രദേശത്തെ ഇന്റര്‍നെറ്റ് സംവിധാനം പിന്‍വലിച്ചും കുടിവെള്ളം നിര്‍ത്തലാക്കിയും സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ്ണപിന്തുണയുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ രംഗത്തെത്തിയിരുന്നു.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കുടിവെള്ള സംവിധാനം കെജ്രിവാള്‍ സര്‍ക്കാര്‍ പുന:സ്ഥാപിച്ച് നല്‍കിയിരുന്നു.
അതേസമയം ദല്‍ഹിയില്‍ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സമരം അവസാനപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ദല്‍ഹിയിലെത്തിയ ഒരു വിഭാഗമാണ് അക്രമണങ്ങള്‍ അഴിച്ച് വിട്ടത്. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ആക്രമണം.
സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Musafirnagar Farmers Fled To Khasipur