| Monday, 24th September 2018, 2:41 pm

ഗണേശ വിഗ്രഹ നിമഞ്ജനം; മുംബൈ കടല്‍ തീരത്ത് ചത്തടിഞ്ഞത് ആയിരക്കണക്കിന് മത്സ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഗണേശോത്സവ നിമഞ്ജന ചടങ്ങ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മുംബൈയിലെ കടല്‍ തീരത്ത് ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തടിഞ്ഞതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 20,21 തിയതികളിയിലായാണ് കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരത്ത് ചത്തടിഞ്ഞത്.

ഗണേശ നിമജ്ഞന ചടങ്ങ് കഴിഞ്ഞ് കടല്‍തീരം വൃത്തിയാക്കാന്‍ വന്ന വളണ്ടിയര്‍മാരാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരത്ത് ചത്തടിഞ്ഞത് ആദ്യം കണ്ടത്.

പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ട് ഉണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്തതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമയമായിരിക്കുന്നു: ആര്‍മി തലവന്‍ ബിപിന്‍ റാവത്ത്


പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ട് ഉണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്യുന്നത് വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തര്‍ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു.

പ്ലാസ്റ്റര്‍ ഓഫ് പാരിസുകൊണ്ടുണ്ടാക്കിയ ഇത്തരം വിഗ്രഹങ്ങള്‍ കടല്‍വെള്ളത്തെ മലിനമാക്കുകയും കടല്‍ജീവികളുടെ നാശത്തിന് ഇത് കാരണമാകുകയും ചെയ്യുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പ്ലാസ്റ്റര്‍ ഓഫ് പാരിസുകൊണ്ട് ഉണ്ടാക്കിയ ഇത്തരം വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കി ഒന്നോ രണ്ടോ മാസം പിന്നിടുന്ന ഘട്ടത്തിലാണ് അതിന്റെ അനന്തരഫലം നമുക്ക് മനസിലാകുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരിസുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹം മാത്രമല്ല പ്ലാസ്റ്റിക് കവറുകള്‍കൊണ്ടും മറ്റും ഉണ്ടാക്കി പുഷ്പങ്ങളും മറ്റ് അലങ്കാര വസ്തുക്കളും എല്ലാം കടലിനെ മലിനമാക്കും.

വിഗ്രഹങ്ങള്‍ തയ്യാറാക്കാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റര്‍ ഓഫ് പാരിസും നിറങ്ങളും അത്രപെട്ടെന്ന് വെള്ളത്തില്‍ ലയിക്കില്ല. ജീര്‍ണ്ണിക്കുകയും ഇല്ല. ഇവ വെള്ളത്തില്‍ അലിയാന്‍ തന്നെ മാസങ്ങളെടുക്കും. ജലജന്തുക്കളെ ഇത് സാരമായി തന്നെ ബാധിക്കും. “”- ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സൈന്റിഫിക് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഗണേശചതുര്‍ത്ഥി ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. പത്ത് ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഗണപതിയുടെ വിവിധ വര്‍ണത്തിലുള്ള പ്രതിമകള്‍ ഭക്തര്‍ നിര്‍മ്മിച്ചെടുക്കുകയും പത്ത് ദിവസം ഗണപതിയുടെ വിഗ്രഹത്തില്‍ പൂജയും പുഷ്പങ്ങളും അര്‍പ്പിക്കുകയും നാല് ഘട്ടങ്ങളിലായി നടത്തുന്ന പൂജകളുടെ അവസാനത്തെ ദിവസത്തില്‍ ഗണേശ വിഗ്രഹം നദിയിലോ കടലിലോ ഒഴുക്കുകയുമാണ് ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more