| Monday, 11th November 2019, 1:53 pm

' ഇസ്‌ലാമോഫോബിയ ഒരു അഭിപ്രായമല്ല കുറ്റകൃത്യമാണ്'; പാരിസില്‍ ഇസ്‌ലാമോ ഫോബിയക്കെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: പാരീസില്‍ ആയിരക്കണക്കിന് ആളുകള്‍ ഇസ്‌ലാമോഫോബിയക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടാഴ്ച മുന്നേ തെക്കുപടിഞ്ഞാറന്‍ നഗരമായ ബയോണില്‍ പള്ളിക്കെതിരെ വെടിവെപ്പ് നടന്നിരുന്നു. മുസ്‌ലീങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

വംശീയ വിവേചനം അവസാനിപ്പിക്കുക, ഇസ്‌ലാമോ ഫോബിയ ഒരു അഭിപ്രായമല്ല കുറ്റകൃത്യമാണ് തുടങ്ങിയ വാചകങ്ങള്‍ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തീവ്ര ഇടതുപക്ഷപാര്‍ട്ടികളിലെ അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കളക്റ്റീഫ് കോണ്ട്രെ എല്‍ ഇസ്‌ലാമോഫോബി എന്‍ ഫ്രാന്‍സ് ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.

‘മത സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതിനായി ബയോണില്‍ നടന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കേണ്ടത് നമ്മുടെ കടമയാണ്”  ലാ ഫ്രാന്‍സ് ഇന്‍സോമിസ് നേതാവ് ജീന്‍-ലൂക്ക് മലെന്‍ചോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

40 ശതമാനം മുസ്‌ലീങ്ങള്‍ ഫ്രാന്‍സില്‍ മതപരമായ വിവേചനം അനുഭവിക്കുന്നതായി ഇഫോപ്പ് നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more