ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്ത റാലിയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിച്ച വന്‍ പ്രതിഷേധം.
‘ഗോ ബാക്ക് മോദി’ , ‘മോദിയൊരു ഭീകരവാദിയാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിഷേധം. ഹൂസ്റ്റണ്‍ മോദിയെ സ്വാഗതം ചെയ്യുകയല്ല എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനാണ് തങ്ങളുടെ പ്രതിഷേധമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
‘മോദിയ്ക്കു പറ്റിയ സ്ഥലമല്ല അമേരിക്ക’ പ്രതിഷേധക്കാരനായ ഗുര്‍പത്വന്റ് പന്നുന്‍ പറഞ്ഞു. ‘ ജീവിക്കാനും, സ്വാതന്ത്ര്യത്തിനും സ്വത്തു സമ്പാദനത്തിനുമുള്ള അവകാശത്തിനുവേണ്ടിയാണ് അമേരിക്ക നിലകൊള്ളുന്നത്.’ എന്നും അദ്ദേഹം പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ മോദി ബധിരനും മൂകനുമാണ്, കാരണം അദ്ദേഹത്തിന് എന്തെങ്കിലും കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ താന്‍ എണ്‍പതുലക്ഷം കശ്മീരികളെ കൊന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഇതിനകം കാണുമായിരുന്നു.’ പന്നുന്‍ പറഞ്ഞു.
ഹിറ്റ്‌ലറിന്റെ മുഖത്തിന്റെ ഒരു പകുതിയില്‍ മോദിയുടെ മുഖം ചേര്‍ത്തുള്ള പ്ലക്കാര്‍ഡില്‍ ‘ഹിറ്റലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ’ എന്ന ചോദ്യമുയര്‍ത്തുകയാണ് പ്രതിഷേധക്കാര്‍.
മോദി ഭരണത്തിന്‍ കീഴില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളും വംശഹത്യകളും ഇന്ത്യ കൂട്ടക്കുരുതി നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പ്രതിഷേധം.
അഞ്ചുവര്‍ഷം മുമ്പ് മോദി അധികാരത്തിലെത്തിയതുമുതല്‍ സാമൂഹ്യ, മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചെന്നാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് പറയുന്നത്.
‘ കശ്മീരില്‍ 800,000 സൈനികരാണുള്ളത്.’ പ്രതിഷേധക്കാരനായ സയ്യിദ് അലി പറയുന്നു. ‘ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരിലെ കുട്ടികള്‍ ജയിലിലടക്കപ്പെടുന്നു, ആളുകളെ പൊലീസ് പീഡിപ്പിക്കുന്നു. ഇന്ത്യന്‍ സൈന്യം വെടിവെക്കുന്നു. അവിടെ ഇന്റര്‍നെറ്റും സെല്‍ഫോണുമെല്ലാം നിരോധിച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.