ഭോപ്പാല്‍: പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ ഡാമിലെ ജനലനിരപ്പ് ഉയര്‍ത്തിയത് കാരണം മധ്യപ്രദേശിലെ മൂന്ന് ജില്ലകളിലെ 192 ഗ്രാമങ്ങളാണ് മുങ്ങിയതെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍. മധ്യപ്രദേശിലെ ബര്‍വാണി, അലിരാജ്പൂര്‍, ധര്‍ എന്നീ ജില്ലകളിലെ ഗ്രാമീണരാണ് മുങ്ങിപ്പോയത്.
‘പ്രധാനമന്ത്രി മോദിയുടെ പിറന്നാള്‍ ഒരു ഉത്സവം പോലെ ആഘോഷിച്ചു. പക്ഷേ ദുരിതബാധിതരെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല. സെപ്റ്റംബര്‍ 17ന് മോദിയുടെ പിറന്നാളായിരിക്കെ ഡാമിലെ ജനലനിരപ്പ് ഉയര്‍ത്തുകയായിരുന്നു.’ മേധാ പട്കര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നിട്ടും ഡാം കാരണം ദുരിതം അനുഭവിക്കേണ്ടിവന്നവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഗുജറാത്ത് സര്‍ക്കാറില്‍ നിന്നും 1857 കോടി രൂപ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പറയുന്നത്.
‘ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ പറഞ്ഞത് ഡാം ഒക്ടോബര്‍ 15 ഓടെ നിറയുമെന്നാണ്. പിന്നീട് അവര്‍ പുതിയ തിയ്യതിയായി സെപ്റ്റംബര്‍ 30 നല്‍കി. പിന്നെ എങ്ങനെയാണ് സെപ്റ്റംബര്‍ 17ന് മോദിയുടെ പിറന്നാളിന് തൊട്ടുമുമ്പ് ഡാം നിറഞ്ഞത്. അവരെ സംബന്ധിച്ച് ഭരണഘടനയെന്നതിന് യാതൊരു വിലയുമില്ലെന്ന് ഇപ്പോള്‍ വ്യക്തമായി. ഒരു വ്യക്തിക്കുവേണ്ടി ഡാം നിറച്ചതുകാരണം ആയിരക്കണക്കിന് ആളുകളാണ് മുങ്ങിപ്പോയത്.’ മേധാ പട്കര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡാമിലെ ജനനിരപ്പ് ഉയര്‍ത്തിയത് ആയിരങ്ങളെയാണ് ബാധിച്ചത്. ദുരിതം പേറുന്ന 192 കുടുംബങ്ങള്‍ മോദിയുടെ പിറന്നാള്‍ ‘ധിക്കാര്‍ ദിവസ്’ ആയാണ് കാണുന്നതെന്നും അവര്‍ നിരീക്ഷിച്ചു.