| Monday, 5th October 2020, 4:40 pm

'രാഹുലിന് ദ്വന്ദ വ്യക്തിത്വം; ചിന്ത വിദേശികളുടേത്'; ബലാത്സംഗത്തെ ന്യായീകരിച്ച ബി.ജെ.പി എം.എല്‍.എയുടെ അടുത്ത വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ബി.ജെ.പി എം.എല്‍.എ വീണ്ടും വിവാദത്തില്‍.

ഇത്തവണ രാഹുലിനെതിരെയാണ് ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് യാതൊരു ധാരണയില്ലാത്ത രാഹുലിന് ദ്വന്ദ വ്യക്തിത്വമാണ് ഉള്ളതെന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞിരിക്കുന്നത്. ഇയാളുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഹാത്രാസ് പീഡനത്തെ ന്യായീകരിച്ച് രംഗത്തെത്തിയ സുരേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് സുരേന്ദ്ര സിംഗ് രാഹുലിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

”ദ്വന്ദ വ്യക്തിത്വവും പൂര്‍ണമായും വിദേശ മാനസികാവസ്ഥയുമുള്ള വ്യക്തിയുമാണ് രാഹുല്‍. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അയാള്‍ക്ക് തീര്‍ത്തും അറിവില്ല”എന്നാണ് ബി.ജെ.പി എം.എല്‍.എ പറഞ്ഞിരിക്കുന്നത്.

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന് സര്‍ക്കാറിനൊന്നും ചെയ്യാന്‍ പറ്റില്ലെന്നും ‘നല്ലവഴിക്ക്’ നടത്തേണ്ടത് രക്ഷിതാക്കളാണെന്നുമായിരുന്നു ബൈരിയ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായ സുരേന്ദ്ര സിംഗ് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് രാഹുല്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്. ‘ആര്‍.എസ്.എസിന്റെ വൃത്തിക്കെട്ട പുരുഷമേധാവിത്വ ചിന്ത ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുക. ആണുങ്ങള്‍ ബലാത്സംഗം ചെയ്യും പക്ഷേ സ്ത്രീകള്‍ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം’, എന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘പെണ്‍കുട്ടികളെ നല്ലരീതിയില്‍ സംസ്‌ക്കാരത്തോടെ വളര്‍ത്തിയാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം’ എന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul has a dual personality; Thoughts of foreigners; BJP MLA’s next controversy after  justifying rape

We use cookies to give you the best possible experience. Learn more