കോഴിക്കോട്: തന്റെ സഹോദരി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകളെ തള്ളി കോഴിക്കോട് നോര്‍ത്ത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്‍. ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫോട്ടോ ബി.ജെ.പി കൗണ്‍സിലറുടെ മകളുടെ ഭര്‍തൃമാതാവിന്റെ ഫോട്ടോയാണെന്ന് രവീന്ദ്രന്‍ പറഞ്ഞു.
‘നുണകള്‍ പറയുകയും അത് ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ആര്‍.എസ്.എസ് തന്ത്രമാണ്. അത് ഏറ്റുപിടിച്ചിരിക്കുകയാണ് കോഴിക്കോടുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ട എന്റെ സഹോദരിയെക്കുറിച്ചാണ് ഇപ്പോള്‍ അവരുടെ പ്രചരണം’, തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് രവീന്ദ്രന്റെ പ്രസ്താവന ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘ബി.ജെ.പിയില്‍ ചേര്‍ന്ന് എന്നുപറഞ്ഞ് പ്രചരിക്കുന്ന ഫോട്ടോ ബി.ജെ.പി കൗണ്‍സിലറുടെ മകളുടെ ഭര്‍തൃമാതാവിന്റെ ഫോട്ടോ ആണ്. അവര്‍ കാലങ്ങളായി ബി.ജെ.പി സഹചാരിയുമാണ്’, പ്രദീപ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നേരത്തെ തോട്ടത്തില്‍ രവീന്ദ്രന്റെ സഹോദരി ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു.
ടി.ബാലാമണി ചന്ദ്രനാണ് കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ടി രമേശ് ഹാരാര്‍പ്പണം നടത്തിയാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Thottathil Raveendran BJP Calicut Fake Campaign