യു.പി: ദലിത് ഉന്നമനത്തിനെതിരെ യുദ്ധം ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മഹിളാമോര്‍ച്ച നേതാവ് മധുമിശ്ര. അലീഗഢില്‍ ഞായറാഴ്ച നടന്ന “ഹോളി മിലന്‍” പരിപാടിക്കിടെയാണ് ബി.ജെ.പി നേതാവിന്റെ പ്രസംഗം.
ഒരു കാലത്ത് നമ്മുടെ ചെരിപ്പു തുടച്ചു നടന്നവര്‍ ഇന്ന് ഭരണഘടനയുടെ സഹായത്തോടെ നമ്മളെ ഭരിക്കുകയാണെന്ന കാര്യം മറക്കരുത്. ഇതിന് ഭരണഘടനയോട് നന്ദിയുണ്ട്. ദലിതരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനെതിരെ ശക്തമായ പോരാട്ടം വേണമെന്നും വേദിയിലുണ്ടായിരുന്ന ബി.ജെ.പി എം.പി സതീഷ് ഗൗതമിനോട് മഹിളാ മോര്‍ച്ചാ നേതാവ് പറഞ്ഞു.
ഒരു കാലത്തെ ഈ വിഭാഗങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ പോലും നമ്മള്‍ ഇരിക്കാറില്ലായിരുന്നു. കുറച്ചുകൂടെ കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ ഇവരെ “ഹുസൂര്‍” എന്നു വിളിക്കേണ്ടി വരുമെന്നും മധുമിശ്ര പറഞ്ഞു.
അതേസമയം താന്‍ വനിതാ നേതാവിന്റെ പ്രസ്താവന കേട്ടില്ലെന്നും ഒരു പക്ഷെ വേദി വിട്ടതിന് ശേഷമാകാം പ്രസ്താവന നടത്തിയതെന്നും വാര്‍ത്ത ശരിയാണെങ്കില്‍ താന്‍ അവരെ പിന്തുണയ്ക്കുന്നില്ലെന്നും ബി.ജെ.പി എം.പി സതീഷ് ഗൗതം പറഞ്ഞു.
നേതാവിന്റെ പ്രസംഗം പുലിവാലായതോടെ മധുമിശ്രയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.