കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി.യുടെ രഥയാത്ര ആരെങ്കിലും തടഞ്ഞാല്‍ അവരെ രഥചക്രം കൊണ്ട് ചവച്ചരയ്ക്കുമെന്ന ഭീഷണിയുമായി ബംഗാളി സിനിമാതാരവും ബി.ജെ.പി. നേതാവുമായ ലോക്കറ്റ് ചാറ്റര്‍ജി.
മാല്‍ഡയില്‍ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് നേതാവിന്റെ വിവാദ പരാമര്‍ശം. അടുത്ത മാസം 5,6,7 എന്നീ തീയ്യതികളിലാണ് സംസ്ഥാനത്ത് രഥയാത്ര സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.
ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കനായാണ് രഥയാത്ര. ഇത് തടയാന്‍ ശ്രമിക്കുന്നവര്‍ രഥത്തിന്റെ ചക്രത്തിനടിയില്‍ ചതഞ്ഞരയും. ലോക്കറ്റ് പറഞ്ഞു.
സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയാണ് രഥയാത്ര സംഘടിപ്പിക്കുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന രഥയാത്രയുടെ സമാപന ദിവസം നരേന്ദ്ര മോദിയെ എത്തിക്കാനും പദ്ധതിയുണ്ട്.
ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയവര്‍ ഇന്ത്യയില്‍ ബോംബ് നിര്‍മിക്കുകയാണെന്നും ഇവരെ ബംഗ്ലാദേശിലേക്ക് പറഞ്ഞയക്കണമെന്നുമുള്ള വിവാദ പ്രസ്ഥാവന ലോക്കല്‍ ചാറ്റര്‍ജി നടത്തിയിരുന്നു.
കൂടാതെ 2016ല്‍ പോളിങ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് ലോക്കറ്റ് ചാറ്റര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തിരുന്നു.