| Tuesday, 10th December 2019, 5:20 pm

കശ്മീരിനെ കുറിച്ച് സിനിമയെടുക്കുന്നവരെ ഉടനെ തീവ്രവാദികളാക്കും; അശ്വിന്‍ കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: കശ്മീരിനെ കുറിച്ച് സിനിമയെടുക്കുന്നവരെ ഉടനെ തീവ്രവാദികളായി ചിത്രീകരിക്കുമെന്ന് സംവിധായകന്‍ അശ്വിന്‍ കുമാര്‍. ഐ.എഫ്.എഫ്.കെയില്‍ തന്റെ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിനെക്കുറിച്ച് സിനിമ എടുക്കുന്നവരെ തിരക്കഥാ രചന മുതല്‍ സെന്‍സറിംഗ് വരെ അനുമതി നല്‍കുന്നവര്‍ തീവ്രവാദികളായി ചിത്രീകരിക്കകയാണ്,കശ്മീര്‍ പോലെയുള്ള സെന്‍സിറ്റാവായ വിഷയങ്ങള്‍ പ്രമേയമാക്കി ഇന്ത്യയില്‍ സിനിമ നിര്‍മ്മിക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന്റെ കഥ പറയുന്ന നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍ ആണ് അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം. പട്ടാളക്കാര്‍ പിടിച്ചു കൊണ്ട് പോയ അച്ഛനെ അന്വേഷിക്കുന്ന മകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രം ഇന്ത്യാവിരുദ്ധ ചിത്രമല്ലെന്നും സ്വന്തം രാജ്യത്തെ ആരോഗ്യകരമായി വിമര്‍ശിക്കുന്നതാണെന്നും അശ്വിന്‍കുമാര്‍ പറഞ്ഞു. പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ഫെസ്റ്റിവല്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

12 ന് നിശാഗന്ധിയില്‍ രാത്രി 8.30നാണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more