ഇനി മുന്നില്‍ നാല് വര്‍ഷം, 2024 ല്‍ മോദിയേയും പാര്‍ട്ടിയേയും താഴേയിറക്കണം; കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കണ്ടെത്തണമെന്നും രാമചന്ദ്ര ഗുഹ
ന്യൂദല്‍ഹി: ആറ് വര്‍ഷത്തോളം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന് നരേന്ദ്ര മോദി രാജ്യത്തിന് കനത്തനഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ, ധാര്‍മ്മിക പുനരുജ്ജീവനത്തിനായി പ്രത്യാശിക്കുന്നവര്‍ 2024 ല്‍ മോദിയേയും പാര്‍ട്ടിയേയും സ്ഥാനത്തു നിന്ന് നീക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടിവിയില്‍ എഴുതിയ ലേഖനത്തിലാണ് ഗുഹയുടെ പരാമര്‍ശം.
ഒരിക്കല്‍ കൂടി വിശ്വസനീയമായ അഖിലേന്ത്യാ പാര്‍ട്ടിയാകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍, കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി അധികാരം നേടാന്‍ പ്രാപ്തിയുള്ള ഒരു പാര്‍ട്ടിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഗുഹ പറഞ്ഞു.
ആദ്യം കോണ്‍ഗ്രസിനെ നയിക്കാന്‍ നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരല്ലാതെ തെരഞ്ഞടുക്കണമെന്നും രണ്ടാമത് ഒരിക്കല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നേതാക്കള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി ഒരു ഘര്‍ വാപസി സംഘടിപ്പിക്കുക എന്നതാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നാഷണലിസ്റ്റ് കോണ്‍ഗ്രസിനെയും മാതൃ സംഘടനയുമായി ലയിപ്പിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അതേസമയം പാര്‍ട്ടിയുടെ നേതൃത്വത്തിനായി സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” രണ്ട് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാടുവാഴി സംസ്‌കാരത്തെ വിമര്‍ശിക്കുന്നയാളാണ് ഞാന്‍. അവ മുമ്പത്തേക്കാളും ആവശ്യമായിരിക്കാം എന്നതുകൊണ്ട് ഞാന്‍ ഈ വിമര്‍ശനങ്ങള്‍ പുതുതായി ഉന്നയിക്കുന്നു. കാരണം പ്രധാനമന്ത്രിയായി ആറുവര്‍ഷമായി നരേന്ദ്ര മോദി ഇന്ത്യയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയിട്ടുണ്ട്. അദ്ദേഹവും അദ്ദേഹത്തിന്റെ സര്‍ക്കാരും നമ്മുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നു, നമ്മുടെ സമൂഹത്തെ ഭിന്നിപ്പിച്ചു, ലോകത്തിന്റെ കാഴ്ചയില്‍ ഇന്ത്യയെ തരംതാഴ്ത്തി. ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ കാലാവധി ഏകദേശം നാല് വര്‍ഷമാണ്. ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ, ധാര്‍മ്മിക പുനരുജ്ജീവനത്തിനായി പ്രത്യാശിക്കുന്നവര്‍ 2024 ല്‍ മോദിയേയും പാര്‍ട്ടിയേയും സ്ഥാനത്തു നിന്ന് നീക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തണം,” അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHTS: Those who hope for India’s economic, political, and moral revival must find a way to remove Modi and his party from office in 2024 says Ramachandra Guha