ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി. ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി എം.പി പര്‍വേശ് വെര്‍മ്മ അരവിന്ദ് കെജ്‌രിവാൡനെ തീവ്രവാദിയെന്ന് വിളിച്ചതില്‍ അപലപിക്കുന്നെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആ പ്രസ്താവനയെ അപലപിച്ചിരുന്നു. രാജ്യദ്രോഹികളെ ശിക്ഷിക്കാന്‍ നമ്മുടെ ഭരണഘടനയില്‍ വകുപ്പുണ്ട്. ഞാന്‍ അതിലാണ് വിശ്വസിക്കുന്നത്.’
ഏത് സാഹചര്യത്തിലായാലും അത് വിദ്വേഷ പ്രസംഗം തന്നെയാണ്. അത് കാരണം ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് തന്നെയാണ് മുഖം നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്വേഷ പ്രസംഗം നടത്തുന്നവരെ സ്ഥിരമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. അത്തരത്തില്‍ പ്രസംഗിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്നതിനുള്ള നിയമം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെയും പര്‍വേശ് വെര്‍മ്മയേയും താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിരുന്നു.
WATCH THIS VIDEO: