| Friday, 23rd August 2024, 9:02 am

ബലാത്സംഗത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നവർ കുറ്റവാളികളുടെ ബന്ധുക്കൾ: ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മൂന്നും നാലും വയസുള്ള കുഞ്ഞുങ്ങൾ ലൈംഗികാതിക്രമത്തിനിരയായതിന് പിന്നാലെയുള്ള പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നവർ കുറ്റവാളികളുടെ സംരക്ഷകരെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ.

ബദ്‌ലാപൂർ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും ഭൂരിഭാഗം പ്രതിഷേധക്കാരും പുറത്ത് നിന്ന് എത്തിയവരാണെന്നുമുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വാദത്തെ വിമർശിക്കുകയായിരുന്നു താക്കറെ.

‘ആഗസ്റ്റ് 24 ന് പ്രതിപക്ഷ ബ്ലോക്ക് മഹാ വികാസ് അഘാഡി (എം.വി.എ) ആഹ്വാനം ചെയ്ത ബന്ദിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന അവബോധം സൃഷ്ടിക്കുന്നതിനും സർക്കാരിനെ ഉണർത്തുക എന്നതാണ് ഈ ബന്ദ് ലക്ഷ്യമിടുന്നത്. ബദ്‌ലാപൂർ പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നവർ കുറ്റവാളികളുടെ സംരക്ഷകർ ആണ്,’ താക്കറെ പറഞ്ഞു.

അതോടൊപ്പം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഷിൻഡെ നടപ്പിലാക്കിയ മജ്ഹി ലഡ്‌കി ബഹിൻ യോജന പോലെയല്ല തങ്ങളുടെ പ്രതിഷേധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സഹോദരിമാർ സുരക്ഷിതരല്ലെങ്കിൽ ലഡ്‌കി ബഹിൻ യോജനയുടെ പ്രയോജനം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഒപ്പം സമരക്കാർക്കെതിരെ കേസേടുത്ത സർക്കാരിനെയും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിയുടെ മജ്ഹി ലഡ്‌കി ബഹിൻ യോജന മഹാരാഷ്ട്രയിൽ ഏറെ പ്രചാരണം നേടിയിരുന്നു.  സ്ത്രീകൾക്ക് സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 2024 ലിൽ ആരംഭിച്ച പദ്ധതിയാണിത്.

ഓഗസ്റ്റ് 13 നാണ് താനെ ജില്ലയിലെ ബദ്‌ലാപൂർ പട്ടണത്തിൽ ഒരു പ്രാദേശിക സ്കൂളിൽ പുരുഷ അറ്റൻഡർ നാല് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് കേസ് എടുക്കാൻ പൊലീസ് വിസമ്മതിച്ചെന്നാരോപിച്ച് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങുകയും റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും ചെതിരുന്നു.

പ്രതിഷേധത്തിനിടെ റെയിൽവേ സ്റ്റേഷനിലും ബദ്‌ലാപൂരിൻ്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടായ കല്ലേറിൽ 25 പോലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 72 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബദ്‌ലാപൂരിലെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പുറത്തുനിന്നുള്ളവരാണെന്നും മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞിരുന്നു.

പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 24ന് മഹാരാഷ്ട്ര ബന്ദിന് എം.വി.എ ആഹ്വാനം ചെയ്തിട്ടുണ്ട്.
ലൈംഗികാതിക്രമക്കേസ് കൈകാര്യം ചെയ്യുമ്പോൾ സർക്കാർ വളരെ നിർവികാരമായാണ് പെരുമാറിയതെന്ന് ആരോപിച്ച താക്കറെ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിൽ സർക്കാരിനെ പരിഹസിച്ചു. പെൺകുട്ടികളിലൊരാളുടെ ഗർഭിണിയായ അമ്മ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ കാത്ത് നിൽക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Those who feel there is politics behind Badlapur protest are abnormal: Uddhav Thackeray

We use cookies to give you the best possible experience. Learn more