| Thursday, 15th June 2017, 10:49 am

ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണം; വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതാക്കപ്പെടുമെന്നും സ്വാധി സരസ്വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ബീഫ് കഴിക്കുന്നത് ജീവിത നിലവാരത്തിന്റെ അടയാളമായി കാണുന്നവരെ തൂക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് സാധ്വി സരസ്വതി. ഗോവയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സരസ്വതി.

ഗോ മാംസം ഭക്ഷിക്കുന്നവരെ പൊതു മധ്യത്തില്‍ തൂക്കിക്കൊല്ലാന്‍ താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോ സംരക്ഷണത്തിന്റെ ആവശ്യം അപ്പൊഴേ ആളുകള്‍ക്ക് പൂര്‍ണ്ണമായി മനസിലാകൂവെന്ന് സ്വാധി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

“”ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്ന് രക്ഷിക്കുന്നതിനായി വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മധ്യപ്രദേശില്‍ ചിധ്വാരയില്‍ ഹിന്ദു ജനജാഗ്രിതി സമിതി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിന്ദു കണ്‍വന്‍ഷനില്‍ സംസാരിക്കവെ സ്വാധി സരസ്വതി പറഞ്ഞ വാക്കുകളാണിത്.


Also Read: മെട്രോ രണ്ടാം ഘട്ടത്തില്‍ താനും ഡി.എം.ആര്‍.സിയും ഇല്ല: താന്‍ വെറുമൊരു തൊഴിലാളി മാത്രമെന്നും ഇ. ശ്രീധരന്‍


മതേതര വാദികളുടെ പിടിയില്‍ ഹിന്ദുക്കള്‍ അകപ്പെട്ടിരിക്കുകയാണെന്നും ഹിന്ദുക്കളെ ഹിന്ദുക്കളാക്കി മാറ്റുന്നതിലാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതെന്ന് പറഞ്ഞ സാധ്വി, ആദ്യം ആക്രമിക്കേണ്ടത് ഈ മതേതര വാദികളെയാണെന്നും ഇവര്‍ പറഞ്ഞു.

വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതാക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.

സനാതന്‍ സന്‍സ്ഥയുടെ ഭാഗമായാണ് ഹിന്ദു ജനജാഗ്രിതി സമിതി പ്രവര്‍ത്തിക്കുന്നത്. നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ പ്രതിസ്ഥാനത്ത് ഉള്ളത് സനാതന്‍ സന്‍സ്ഥയുടെ നേതാക്കളാണ്.

Latest Stories

We use cookies to give you the best possible experience. Learn more