Advertisement
India
ഇന്ത്യന്‍ ഭരണഘടനയെ വെറുക്കുന്നവര്‍ക്ക് രാജ്യം വിടാം; കേന്ദ്രമന്ത്രി രാംദാസ് അത്തേവാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 04, 09:43 am
Friday, 4th October 2019, 3:13 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടനയെ വെറുക്കുന്നവര്‍ രാജ്യം വിടണമെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മേധാവിയുമായ രാംദാസ് അത്തേവാല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും അത് ഇഷ്ടപ്പെടാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്നുമായിരുന്നു രാംദാസ് അത്തേവാലെയുടെ വാക്കുകള്‍.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ 62-ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ആര്‍ അംബേദ്കറുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ച പുസ്തകമായി കണക്കാക്കപ്പെടുന്നതാണ്.
ഭരണഘടനയോട് യോജിക്കാത്തവര്‍ക്ക് ഈ രാജ്യത്ത് താമസിക്കാന്‍ അവകാശമില്ല.

മുംബൈയില്‍ തന്റെ പാര്‍ട്ടിക്ക് ഒരു നിയമസഭാ സീറ്റെങ്കിലും നല്‍കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദലിത് നേതാവ് കൂടിയായ രാം ദാസ് അത്തേവാല പറഞ്ഞു.