| Sunday, 26th December 2021, 1:54 pm

ഫുട്‌ബോളര്‍മാര്‍ക്കെതിരായ വംശീയാധിക്ഷേപം; പുതിയ നിയമനടപടിയുമായി ബ്രിട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഓണ്‍ലൈനിലൂടെ ഫുട്‌ബോള്‍ കളിക്കാരെ വംശീയമായി അധിക്ഷേപിക്കുന്നവരെ മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് വിലക്കാനുള്ള നടപടിക്കൊരുങ്ങി ബ്രിട്ടന്‍.

രാജ്യത്തെ പുതിയ നിയമപ്രകാരം കളിക്കാരെ അധിക്ഷേപിക്കുന്നവരെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് 10 വര്‍ഷം വരെ വിലക്കാനുള്ള വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞത് മൂന്ന് വര്‍ഷവും പരമാവധി 10 വര്‍ഷം വരെയും ഇവരെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിലക്കാനാണ് നിയമത്തില്‍ പറയുന്നത്.

”ഓണ്‍ലൈന്‍ ട്രോളുകളില്‍ നിറഞ്ഞ മോശപ്പെട്ട വംശീയാധിക്ഷേപങ്ങള്‍ നമ്മള്‍ ഈ സമയത്ത് കണ്ടു. നല്ല ഗെയിമുകളെയാണ് ഇത് ബാധിക്കുന്നത്.

സ്വന്തം കീബോര്‍ഡുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരുന്ന് നമ്മുടെ കളിക്കാരെ അധിക്ഷേപിക്കുകയാണ് ഇക്കൂട്ടര്‍,” ബ്രിട്ടന്റെ ഹോം സെക്രട്ടറിയായ പ്രീതി പട്ടേല്‍ പ്രതികരിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ അക്രമങ്ങളും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമഭേദഗതി.

2022 തുടക്കത്തില്‍ തന്നെ നിയമം നിലവില്‍ വരും. ‘പൊലീസ്, ക്രൈം, സെന്റന്‍സിങ് ആന്‍ഡ് കോര്‍ട്ട് ബില്ലി’ല്‍ ഭേദഗതി വരുത്തിയായിരിക്കും നിയമം നടപ്പാക്കുക.

2020ലെ യൂറോ കപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ടീമിലെ കറുത്ത വംശജരായ കളിക്കാര്‍ക്കെതിരെ വ്യാപകമായി ഓണ്‍ലൈനില്‍ വംശീയാധിക്ഷേപം നടന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: those who do racist abuse against footballers will be banned from attending games  up to 10 years in Britain

We use cookies to give you the best possible experience. Learn more